ETV Bharat / state

കുര്‍ബാന ഏകീകരണ തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭ സിനഡിന് ഇന്ന് തുടക്കം - ജനാഭിമുഖ കുർബാന

അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരിയുൾപ്പടെ ഉള്ളവർ അതിരൂപതയ്ക്ക് സംഭവിച്ച നഷ്‌ടം ഏറ്റെടുക്കണമെന്ന് വിമത വിഭാഗം

Siro Malabar sabha Synod begins today in kochi  സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് തുടക്കം  സിറോ മലബാര്‍ സഭ  സിനഡിന് ഇന്ന് തുടക്കം  ബഫര്‍ സോണ്‍  കുർബാന ഏകീകരണം  കുർബാന  വിവാദ ഭൂമി ഇടപാട്  കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ലാ വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  Ernakulam news  Ernakulam district news  Ernakulam news updates  Ernakulam district news updates  Latest news in Ernakulam  kerala news  kerala news updates
സിറോ മലബാര്‍ സഭ സിനഡിന് ഇന്ന് തുടക്കം
author img

By

Published : Aug 16, 2022, 10:56 AM IST

എറണാകുളം: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ സിനഡ് ഇന്ന് തുടങ്ങും. രണ്ടാഴ്‌ച ക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത്‌ സിനഡിന്‍റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചാണ് നടക്കുന്നത്. കുർബാന ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ സിനഡ് മെത്രാന്മാർക്ക് നിവേദനം നൽകിയിരുന്നു.

അതിരൂപതയിൽ തുടർന്ന് വരുന്ന ജനാഭിമുഖ കുർബാന തുടരാൻ അനുമതി നൽകണമെന്നാണ് വിശ്വാസികളുടെയും വൈദികരുടെയും ആവശ്യം. ഇത്തരമൊരു ആവശ്യത്തിന് അനുകൂലമായ നിലപാട് എടുത്തതിനെ തുടർന്നായിരുന്നു മെട്രോ പൊലിത്തൻ വികാരി ആന്റണി കരിയിലിനെ സിനഡ് ഇടപെട്ട് രാജി വയ്പ്പിച്ചത്. പകരമായി ചുമതല ഏറ്റെടുത്ത അപ്പസ്തോലിക്ക് അഡിമിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ വിശ്വാസികളിലൊരു വിഭാഗം തടഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു.

അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കാർദിനാൾ മാർ ജോർജ് ആലഞ്ചേരിയുൾപ്പടെ ഉള്ളവർ അതിരൂപതയ്ക്ക് സംഭവിച്ച നഷ്‌ടം ഏറ്റെടുക്കണമെന്നും വിമത വിഭാഗം ആവശ്യപെടുന്നു. അതേസമയം ഹൊസ്സുർ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച്‌ ആദ്യ ദിവസം രാവിലെ മുതൽ പിതാക്കന്മാർ പ്രാർഥനയിലും നിശ്ശബ്ദതയിലും സിനഡിനായി ഒരുങ്ങും. തുടർന്ന് മേജർ ആർച്ച്‌ ബിഷപ്പ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുട മുഖ്യ കാർമികത്വത്തിൽ മെത്രന്മാർ കുർബാന അർപ്പിക്കും.

സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ നടക്കുമെന്നും സിറോ മലബാർ സഭ അറിയിച്ചു.

also read: സഭ ഭൂമി ഇടപാട് കേസ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി പരിഗണിക്കുന്നത് അടുത്ത മാസം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.