ETV Bharat / state

കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി ; ഭൂമി ഇടപാടുകേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പരാതി നൽകിയത് വിശ്വാസിയായ ജോഷി വർഗീസ്

syro malabar sabha  cardinal george alencherry  church land case  കർദിനാൾ ജോർജ്ജ് ആലഞ്ചേരി  സിറോ മലബാർ സഭ  ഭൂമി ഇടപാടുകേസ്  ഹൈക്കോടതി  അതിരൂപത
syro malabar sabha case; high court against cardinal george alencherry in church land case
author img

By

Published : Aug 12, 2021, 3:18 PM IST

എറണാകുളം : വിവാദ ഭൂമി ഇടപാടിൽ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. ജില്ല സെഷൻസ് കോടതി വിധിക്കെതിരെ കർദിനാൾ നൽകിയ അപ്പീൽ ഹർജികൾ തള്ളിയ ഹൈക്കോടതി ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

അതിരൂപതയുടെ കടം വീട്ടാനെന്ന പേരിൽ ഭൂമി വിൽപ്പന നടത്തിയതിലൂടെ കോടികളുടെ നഷ്‌ടമുണ്ടായെന്ന് ആരോപിച്ച് വിശ്വാസിയായ ജോഷി വർഗീസ് നൽകിയ പരാതിയിലാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി കർദിനാൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.

സഭയുടെ മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവരും വിചാരണ നേരിടണം.

സിറോ മലബാർ സഭയുടെ ഉടമസ്ഥതയിൽ വരുന്ന എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഒരേക്കർ അറുപത് സെന്‍റ് വിൽപ്പന നടത്തിയതാണ് കേസിന് ആസ്‌പദം. ഭൂമി വിൽപ്പന നടത്തിയെങ്കിലും കടം വീട്ടാന്‍ കഴിഞ്ഞില്ല.

ആലഞ്ചേരിക്കെതിരെ ഗുരുതര ആരോപണങ്ങൾ

സ്വന്തം താൽപര്യത്തിന് അനുസരിച്ച് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് സാമ്പത്തിക നഷ്‌ടമുണ്ടായെന്നും വ്യാജ രേഖ ചമച്ചെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇത് പരിശോധിച്ചാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി ഭൂമി ഇടപാടിൽ കർദിനാൾ വിചാരണ നേരിടണമെന്ന നിർണായക ഉത്തരവ് നൽകിയത്. എന്നാൽ ഇതിനെതിരെ കർദിനാൾ ജില്ല സെഷൻസ് കോടതിയെ സമീപിച്ചു.

സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവച്ചതോടെ കർദിനാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൾ ഹൈക്കോടതിയും കർദിനാളിന്‍റെ വാദങ്ങൾ തള്ളുകയായിരുന്നു.

Also Read: രാജ്യത്തെ ആദ്യത്തെ 'വാട്ടർ പ്ലസ്' നഗരം ; ഇന്‍ഡോറിന് പുതിയ നേട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.