ETV Bharat / state

സെന്‍റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം; വൈദികരെയും പിന്തുണച്ച വിശ്വാസികളെയും വിമർശിച്ച് സിറോ മലബാർ സഭ - ആർച്ച് ബിഷപ്പ്

ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് സെന്‍റ് മേരീസ് ബസലിക്ക പള്ളിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് സിറോ മലബാർ സഭ, കുർബാനയെ സമരമാർഗമായി ഉപയോഗിച്ച രീതിയിലും വിമര്‍ശനം

Syro malabar Sabha  Kochi  Kurbana as protest  സെന്‍റ് മേരീസ് ബസലിക്ക  സംഘര്‍ഷം  വൈദികരെയും പിന്തുണച്ച വിശ്വാസികളെയും  സിറോ മലബാർ സഭ  കുർബാന  സമരമാർഗമായി  എറണാകുളം  ആർച്ച് ബിഷപ്പ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സെന്‍റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം
author img

By

Published : Dec 26, 2022, 6:22 PM IST

എറണാകുളം: സെന്‍റ് മേരീസ് ബസലിക്ക പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വൈദികരെയും പിന്തുണച്ച വിശ്വാസികളെയും വിമർശിച്ച് സിറോ മലബാർ സഭ. ഒരു സമരമാർഗമായി കുർബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്നും ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് മാര്‍ ആൻഡ്രൂസ് താഴത്തിന്‍റെയും പേരിൽ മീഡിയ കമ്മിഷൻ ഇറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇരുവരും അതീവമായ ദുഃഖവും വേദനയും രേഖപ്പെടുത്തുകയും പ്രസ്‌തുത സംഭവങ്ങളെ അപലപിക്കുകയും ചെയ്‌തു.

ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്‍റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബർ 23-24 തീയതികളിൽ നടന്നത്. പ്രസ്‌തുത സംഭവവുമായി ബന്ധപ്പെട്ട് കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്‌ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്. സിറോ മലബാർ സഭ മെത്രാൻ സിനഡിന്‍റെ തീരുമാനപ്രകാരം പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുർബാന അർപ്പണരീതിക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്‍മായരും ചേർന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളിൽ സിറോ മലബാർ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.

ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സമരമാർഗങ്ങളിൽ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്‍മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും പ്രസ്‌താവനയിൽ അഭ്യർഥിക്കുന്നുണ്ട്. അതേസമയം ജനാഭിമുഖ കുർബാന തടസപ്പെടുത്തുകയും പള്ളിയിൽ ആക്രമണം നടത്തുകയും ചെയ്‌ത ഔദ്യോഗിക വിഭാഗത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ ഈ പ്രസ്‌താവനയിൽ ശക്തമായ വിമർശനമില്ലെന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.