ETV Bharat / state

കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍: നടപടി ആവശ്യപ്പെട്ട് ബിലീവേഴ്സ് ചര്‍ച്ച് - മതനിന്ദയാരോപിച്ചുള്ള കേസ് മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌നയുടെ അഭിഭാഷകൻ

താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്വപ്‍ന വ്യക്തമാക്കി.

സ്വപ്‌ന സുരേഷ്  Swapna Suresh  Swapna Suresh seeks central army protection  കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണമൊരുക്കണമെന്ന് സ്വപ്‌ന സുരേഷ്  മതനിന്ദയാരോപിച്ചുള്ള കേസ് മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌നയുടെ അഭിഭാഷകൻ  ഷാജ് കിരണിനും സ്വപ്‌ന സുരേഷിനുമെതിരെ നിയമനടപടിയുമായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്
പൊലീസ് സുരക്ഷ വേണ്ട; കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണമൊരുക്കണം: സ്വപ്‌ന സുരേഷ്
author img

By

Published : Jun 13, 2022, 10:14 PM IST

എറണാകുളം: കേന്ദ്ര സുരക്ഷ സേനയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ചു. സംസ്ഥാന പൊലീസിൻ്റെ സുരക്ഷ വേണ്ടെന്നും സ്വപ്‌ന. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നും, ഇക്കാര്യത്തിൽ കോടതി ഉത്തരവുകൾ വേണമെന്നും ഇ ഡി കോടതിയെ അറിയിച്ചു.

ഈ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ചയിലേക്ക് മാറ്റി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

സ്വപ്‌ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് കോടതി ഇ.ഡി.ക്ക് നൽകി. രഹസ്യമൊഴിയിൽ എന്തെങ്കിലും പുതിയ വിവരങ്ങളുണ്ടോയെന്ന് പരിശോധിക്കും. രഹസ്യമൊഴി പരിശോധിച്ച ശേഷം ഇഡി തുടർ നടപടികൾ തീരുമാനിക്കും.

മുൻകൂർ ജാമ്യാപേക്ഷയുമായി അഭിഭാഷകൻ: എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസിലാണ് അഡ്വക്കേറ്റ് കൃഷ്‌ണ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്വപ്‌ന സുരേഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് തടയാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജാമ്യാപേക്ഷയയിലെ വാദം. കൂടാതെ മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്‌തതെന്നും കേസ് ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്‌ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ട സംഭവത്തിലാണ് കേസെടുത്തിരുന്നത്.

നിയമനടപടിയുമായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്: ഷാജ് കിരണിന്‍റെയും സ്വപ്‌ന സുരേഷിന്‍റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി തിരുവല്ല ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്. സഭയേയും, അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്‌ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.

ഷാജ് കിരണിനെയും സ്വപ്‌ന സുരേഷിനെയും പ്രതി ചേർത്താണ് ഹർജി ഫയല്‍ ചെയ്‌തിരിക്കുന്നത്. അഡ്വ. ഷിജിമോള്‍ മാത്യു മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്‌തതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പളളില്‍ പറഞ്ഞു.

ALSO READ: സ്വർണക്കടത്ത് കേസിലെ കിംഗ് പിൻ മുഖ്യമന്ത്രി തന്നെ: രമേശ് ചെന്നിത്തല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.