എറണാകുളം: ഉഴവൂർ അരീക്കരയിൽ (Panchayath in Ernakulam) വൈകല്യങ്ങളോടെ ജനിച്ച ആട്ടിൻകുട്ടി കൗതുകമാകുന്നു (Surprise Kid). വെളിയന്നൂർ പഞ്ചായത്തിലെ വറുക്കുന്ന് മലയിൽ തോമസിന്‍റെ വീട്ടിലാണ് അപൂർവതകളോടെ ആട്ടിൻകുട്ടി പിറന്നത്.
മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ. നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായി കണ്ണ്. ആട്ടിൻകുട്ടിയുടെ മൂക്കിന് പാലമില്ല. പകരം ചെറിയൊരു സുഷിരം മാത്രം. എന്നാൽ ശ്വസിക്കാൻ ബുദ്ധിമുട്ടില്ല. മേൽച്ചുണ്ട് അപൂർണവും നാക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലുമാണ്.
ALSO READ: 7000 കാസെറ്റുകള്‍, അറുപതിനായിരത്തിലേറെ പാട്ടുകള്‍ ; പഴയ ഗാനങ്ങളുടെ അപൂര്‍വ ശേഖരവുമായി മുഷ്‌താഖ്
ഉടലിന് മാത്രമാണ് ആടിനോട് രൂപസാദൃശ്യമുള്ളത്. തള്ളയാടിൽ നിന്ന് പാൽ കുടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കുപ്പിയിൽ നിപ്പിൾ ഘടിപ്പിച്ചാണ് വീട്ടുകാർ പാൽ നൽകുന്നത്. എങ്കിലും പൂർണ ആരോഗ്യവാനാണ് ആട്ടിൻകുട്ടി. ഇത്തരത്തിൽ പിറന്ന ആട്ടിൻകുട്ടി നാട്ടുകാരെയും അതിശയിപ്പിക്കുകയാണ്. അപൂർവ ആട്ടിൻ കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേരാണ് തോമസിന്റെ വീട്ടിലെത്തുന്നത്.