ETV Bharat / state

കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും - ബിജെപി നേതാവ്

പണം വന്നത് പല നേതാക്കന്മാർക്കും അറിയാമായിരുന്നുവെന്ന് നിഗമനം

Surendraan to be questioned  കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും  കൊടകര കുഴൽപ്പണക്കേസ്  കുഴൽപ്പണം  കുഴൽപ്പണക്കേസ്  കെ. സുരേന്ദ്രൻ  ബിജെപി  ബിജെപി സംസ്ഥാന അധ്യക്ഷൻ  ബിജെപി നേതാവ്  ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി
കൊടകര കുഴൽപ്പണക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴിയെടുക്കും
author img

By

Published : Jun 3, 2021, 12:46 PM IST

എറണാകുളം: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. പണം വന്നത് പല നേതാക്കന്മാർക്കും അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുക. ബിജെപി നേതാക്കളുടെ മൊഴി പൊരുത്തപ്പെടുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് ചില ബിജെപി നേതാക്കളെയും വിളിച്ചുവരുത്തും.

പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നത്. മുൻപ് ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെയടക്കം ചോദ്യം ചെയ്തിരുന്നു.

Also Read: വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് തള്ളി സുപ്രീം കോടതി

ആകെ നഷ്ടമായ മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കി രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചിൽ തുടരുന്നു. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.