എറണാകുളം: കേരള സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചു. ഗ്രീൻ വാലി പബ്ലിക് സ്‌കൂളിന്‍റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്ത് വിവിധ ഇനം വാഴകളുടെയും മറ്റു വിളകളുടെയും കൃഷിയാണ് ആരംഭിച്ചത്. വായനക്കൊപ്പം കൃഷിയെ കൂടി പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ കൃഷിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗ്രന്ഥശാല കാര്‍ഷികാരംഗത്തേക്ക് കൂടി തിരിയുന്നത്. കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഗ്രന്ഥശാല അധികൃതര്‍ പറഞ്ഞു. കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ഒ കുര്യാക്കോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സുഭിക്ഷ കേരളം പദ്ധതി; നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി - etv bharat news
വായനക്കൊപ്പം കൃഷി പ്രോത്സാഹിപ്പിക്കുകയും ജനങ്ങളിൽ കൃഷിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം