കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ നിയോഗിച്ച ഫോർട്ടുകൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ചുമതലയേറ്റു. മരട് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നൽകിയാണ് സ്നേഹിൽ കുമാർ സിംഗിനെ സർക്കാർ നിയമിച്ചിരിക്കുന്നത്.
പൊളിച്ചുനീക്കൽ നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്നും രൂക്ഷവിമർശനം വന്നതിന് പിന്നാലെ സർക്കാർ ഫ്ലാറ്റ് വിഷയത്തിൽ കടുത്ത നിലപാടിലേക്ക് കടന്നിരുന്നു. സർക്കാർ നിർദേശപ്രകാരമാണ് മരട് നഗരസഭാ സെക്രട്ടറി ഫ്ലാറ്റുകളിലെ വെള്ളം, വൈദ്യുതി, പാചകവാതകം തുടങ്ങിയവ വിച്ഛേദിക്കാൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയത്.