ETV Bharat / state

ലഹരി കൈവശമുണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദനം, നട്ടെല്ലിന് അടക്കം പരിക്കേറ്റതായി 17കാരന്‍റെ പരാതി

author img

By ETV Bharat Kerala Team

Published : Nov 2, 2023, 10:49 AM IST

Updated : Nov 2, 2023, 1:59 PM IST

Student attacked by Pala police: സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് വച്ചാണ് മര്‍ദിച്ചതെന്നും പാര്‍ഥീവ് പറഞ്ഞു. തങ്ങള്‍ക്കെതിരെ പരാതി നല്‍കാതിരിക്കാന്‍ ഭീഷണി പെടുത്തിയതായും വിദ്യാര്‍ഥി

Student attacked by Pala police  complaint against Pala police  Pala police  സിസിടിവി  ലഹരി ഉണ്ടെന്ന് ആരോപിച്ച് പൊലീസ് മര്‍ദനം  പാലാ പൊലീസ്  പാർഥീവ്
Student attacked by Pala police

എറണാകുളം : പാലാ പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി പതിനേഴുകാരൻ (Student attacked by Pala police alleging that holding drugs). ലഹരിയുണ്ടെന്ന് ആരോപിച്ച് പാലാ സ്റ്റേഷനിലെ രണ്ടു പൊലീസുകാർ ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. എറണാകുളം സ്വദേശിയായ വിദ്യാർഥി പാർഥീവ് ആണ് പരാതിയുമായി രംഗത്തെത്തിയത് (Student attacked by Pala police).

സുഹൃത്തിനെ കാണാൻ പോകുന്നതിനിടെ കാർ തടഞ്ഞു നിർത്തി കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു. സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് വച്ചായിരുന്നു മർദനം.

എന്നാൽ വിദ്യാർഥിയുടെ കയ്യിൽ ലഹരി വസ്‌തുക്കൾ ഇല്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. തങ്ങൾക്കെതിരെ പരാതി നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പാർഥീവ് ആരോപിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ആദ്യം ചികിത്സ തേടിയ സർക്കാർ ആശുപത്രിയിൽ വീണ് പരിക്കു പറ്റിയെന്ന വിവരം നൽകിയത്.

ഇത് ഉയർത്തി കാണിച്ചാണ് പാർഥീവിന്‍റെ ഇപ്പോഴത്തെ പൊലീസിനെതിരായ ആരോപണം തെറ്റാണെന്ന് പാലാ പൊലീസ് വാദിക്കുന്നത് എന്ന് കുടുംബം പറയുന്നു. നട്ടെല്ലിന് ഉൾപ്പടെ പരിക്കേറ്റ പാർഥീവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറു മാസമെങ്കിലും ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് പാർഥീവിന്‍റെ പിതാവ് മധു നൽകുന്ന വിവരം. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുട്ടിയുടെ രക്ഷിതാക്കളുടെ തീരുമാനം.

വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് മര്‍ദനം: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥർ രാത്രിയില്‍ വീട്ടിൽ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാതി. വീട്ടുകാരുടെ ബഹളം കേട്ടെത്തിയ സമീപവാസിയെ പൊലീസ് മർദിച്ചതായും അന്ന് പരാതി ഉണ്ടായിരുന്നു.

കൊല്ലം കരിക്കോട് ടികെഎം കോളജിന് എതിർവശത്തെ അലി മൻസിലില്‍ മാര്‍ച്ച് 13നാണ് പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചുകടന്നത്. മഫ്‌തിയിലായിരുന്ന മൂന്ന് പൊലീസുകാരാണ് വീട്ടില്‍ കയറിയത്. പ്രതിയെ പിടികൂടാന്‍ എത്തിയതാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊലീസുകാര്‍ വീട്ടില്‍ എത്തിയ സമയത്ത് സ്ത്രീകളും കുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറുകയായിരുന്നു എന്നും ബഹളം കേട്ട് സമീപവാസിയായ സിനിലാൽ സ്ഥലത്തെത്തി പൊലീസുകാരോട് ഐടി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പട്ടപ്പോള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. കൂടാതെ പൊലീസുകാരെ മര്‍ദിച്ചു എന്നാരോപിച്ച് സിനിലാലിനെതിരെ ഏഴ് വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്‌തു.

പൊലീസുകാർക്കെതിരെ സ്ത്രീകൾ പരാതി നൽകിയിരുന്നു. വധശ്രമക്കേസ് പ്രതിയെ അന്വേഷിച്ച് എത്തിയതാണെന്നാണ് പൊലീസ് വിശദീകരണം നല്‍കിയത്. വീട് മാറി കയറിയതാണ് അതിക്രമത്തിൽ കലാശിച്ചത്.

Also Read: Video | രാത്രി വീട്ടിൽ അതിക്രമിച്ചുകയറി മര്‍ദിച്ചു; പൊലീസുകാര്‍ക്കെതിരെ പരാതി

Last Updated : Nov 2, 2023, 1:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.