എറണാകുളം : കോതമംഗലം-പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർഥിയെ ആളുമാറി വീട്ടിൽക്കയറി മർദിച്ച കേസിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് മടിയൂർ സ്വദേശിയായ 16കാരന് മർദനമേറ്റത്. വിദ്യാർഥിയുടെ വീട്ടിലെത്തിയ നാൽവർ സംഘം അതിക്രൂരമായി മർദിച്ച ശേഷം കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
Also Read: വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍
റോഡിലൂടെ നടന്നുപോയ യുവതിയെ ആരോ ശല്യം ചെയ്‌തിരുന്നു. മർദനമേറ്റ കുട്ടിയാണ് യുവതിയെ ശല്യം ചെയ്‌തതെന്ന് തെറ്റിദ്ധരിച്ചാണ് വീട്ടിൽക്കയറി ആക്രമണം നടത്തിയത്. വിദ്യാർഥിയെ യുവതിയുടെ വീട്ടിൽ എത്തിച്ചപ്പോഴാണ് ആളുമാറിയെന്ന് മനസിലായത്.
നിരപരാധിയായ തന്നെ അതിക്രൂരമായാണ് മർദിച്ചതെന്ന് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറഞ്ഞു.