ETV Bharat / state

എറണാകുളം ജില്ലയിൽ കർശന പരിശോധനകൾ തുടരും - Strict inspections will continue

ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചാലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് എസ്.പി കെ.കാർത്തിക്

എറണാകുളം ജില്ല  കർശന പരിശോധനകൾ തുടരും  എസ്.പി കെ.കാർത്തിക്ക്  ലോക്ക് ഡൗൺ ഇളവുകൾ  Strict inspections will continue  Ernakulam district
എറണാകുളം ജില്ലയിൽ കർശന പരിശോധനകൾ തുടരും
author img

By

Published : Apr 25, 2020, 10:09 PM IST

Updated : Apr 26, 2020, 12:29 PM IST

എറണാകുളം: ജില്ലയിൽ കർശനമായ പൊലീസ് പരിശോധനകൾ തുടരുമെന്നും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധനയിൽ കുറവുണ്ടാകില്ലെന്നും എസ്.പി കെ.കാർത്തിക് ഇടിവി ഭാരതിനോട് പറഞ്ഞു.

പൂർണമായ ഇളവുകൾ നൽകിയിട്ടില്ലെന്ന് ജനങ്ങൾ മനസിലാക്കണം. ഭാഗികമായ ലോക്ക് ഡൗൺ ഇളവുകൾ മാത്രമാണ് നിലവിൽ വന്നിട്ടുള്ളത്. ഇളവുകൾ നൽകിയ മേഖലകളിൽ തന്നെ സാമൂഹിക അകലവും ആവശ്യമായ മുൻകരുതലുകളും സ്വീകരിക്കണം. അന്തർ ജില്ലാ യാത്രകൾ അനുമതിയുള്ളവർക്ക് മാത്രമാണ് അനുവദിക്കുക. ചികിത്സ ഉൾപ്പടെയുള്ള അടിയന്തര സാഹചര്യം പരിഗണിച്ച് മാത്രമാണ് അനുമതി നൽകുന്നത്. മാസ്ക് ധരിക്കൽ നിർബന്ധമാക്കിയതിനാൽ പൊലീസ് ഈ വിഷയത്തിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഏർപ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക ക്രമീകരണം തുടരും. അതിന്‍റെ അടിസ്ഥാനത്തിലും പരിശോധന നടത്തുന്നുണ്ട്. ഉൾപ്രദേശമായാലും നഗരമായാലും നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമാണ്. സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. സിറ്റി പരിധിയിൽ വരുന്ന ഹോട്ട്‌സ്‌പോട്ട് മേഖലകളിലും ശക്തമായ പരിശോധനകൾ നടക്കുകയാണെന്നും എസ്.പി പറഞ്ഞു.

ഇളവുകൾ സംബന്ധിച്ച തെറ്റിദ്ധാരണകൾ കാരണം ജനങ്ങൾ കൂടുതൽ പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് പൊലീസ് പരിശോധന വീണ്ടും ശക്തമാക്കിയത്. കൊച്ചി കോർപ്പറേഷനിലെ 65, 8 ഡിവിഷനുകൾ ഹോട്ട്‌സ്‌പോട്ട് ആയതിനാൽ ഇവിടെ പൂർണമായും പുറമെ നിന്നുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കതൃകടവ്, ചുള്ളിക്കൽ പ്രദേശങ്ങളിലെ ഒരോ റോഡുകളും അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

Last Updated : Apr 26, 2020, 12:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.