കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിക്ക് സ്നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. ഒരു വര്‍ഷം മുൻപാണ് ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടത്. ദുരന്തത്തോടെ തീര്‍ത്തും നിസഹായരായ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് അംഗമായ ജിബി ജോസും സഹപ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് യുവതിക്ക് 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ച് നല്‍കിയത്. ആയവന സേക്രട്ട് ഹാര്‍ട്ട് പാരിശ് ഹാളില്‍ നടന്ന വീടിന്‍റെ താക്കോൽ കൈമാറല്‍ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എൽ.എ എന്നിവർ പങ്കെടുത്തു.
യുവതിക്ക് സ്നേഹ വീടൊരുക്കി ശ്രീമൂലം ക്ലബ്ബ് - കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടു
ഒരു വര്‍ഷം മുൻപാണ് ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടത്.
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിക്ക് സ്നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. ഒരു വര്‍ഷം മുൻപാണ് ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അനീഷയുടെ ഭർത്താവും പിതാവും മരണപ്പെട്ടത്. ദുരന്തത്തോടെ തീര്‍ത്തും നിസഹായരായ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് അംഗമായ ജിബി ജോസും സഹപ്രവർത്തകരും തീരുമാനിക്കുകയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്‍റ് സ്ഥലത്താണ് യുവതിക്ക് 900 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ച് നല്‍കിയത്. ആയവന സേക്രട്ട് ഹാര്‍ട്ട് പാരിശ് ഹാളില്‍ നടന്ന വീടിന്‍റെ താക്കോൽ കൈമാറല്‍ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എൽ.എ എന്നിവർ പങ്കെടുത്തു.
ഗ്യാസ് സിലിണ്ടര്‍ ദുരന്തത്തെ തുടർന്ന് ഭര്‍ത്താവും പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് ശ്രീമൂലം ക്ലബ്ബിന്റെ കൈതാങ്ങ്.
മൂവാറ്റുപുഴ:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് സ്‌നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15-ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. അനീഷ പൂര്‍ണ്ണ ഗര്‍ഭണിയായിരിക്കെ ഒരു വര്‍ഷം മുമ്പാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വിതാവും ഭര്‍ത്താവും ദുരന്തത്തില്‍ മരണപ്പെട്ടു. ഇതോടെ ഇവര്‍ തീര്‍ത്തും നിസഹായരായി. ഇതോടെ ഈ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് അംഗം കൂടിയായ കാക്കനാട്ട് ജിബി ജോസ് മുന്നോട്ട് വരികയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീട് നിര്‍മ്മാണത്തെ കുറിച്ച് സഹപ്രവര്‍ത്തകരുമായി കൂടിയാലോജിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ 130 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്രീമൂലം യൂണിയന്‍ ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു.
900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരമായ കോണ്‍ക്രീറ്റ് വീട് 10-ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ക്ലബ് അംഗങ്ങൾ പണി പൂർത്തീകരിച്ചത്.സുമനസ്സുകളുടെ സഹായത്തോടെ വീടിന് ആവശ്യമായ ഫർണീച്ചറുകളും മറ്റും നൽകി സഹായിച്ചു.
ആയവന സേക്രട്ട് ഹാര്‍ട്ട് പാരിശ് ഹാളില്‍ നടന്ന
ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി
വീടിന്റെ താക്കോൽ കൈമാറി.
എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
byte -എൽദോ എബ്രഹാം എം.എൽ.എConclusion:etv bharat-kothaangalam