ETV Bharat / state

കൊച്ചിയെ ലോകോത്തര കായിക നഗരമാക്കി മാറ്റുമെന്ന് കായിക മന്ത്രി

കൊച്ചിയിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി

Sports Minister V Abdurahman  കായിക മന്ത്രി വി അബ്ദുറഹ്മാൻ  Sports stadiums in kochi  കൊച്ചിയിലെ മൈതാനങ്ങൾ
കൊച്ചിയെ ലോകോത്തര കായിക നഗരമാക്കി മാറ്റുമെന്ന് കായിക മന്ത്രി
author img

By

Published : Jun 29, 2021, 2:41 AM IST

Updated : Jun 29, 2021, 2:50 AM IST

എറണാകുളം: സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ മാറ്റുമെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ. കൊച്ചിയിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഹാരാജാസ് കോളജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും. മഹാരാജാസ് കോളജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ ഏഴ് കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ട്.

Also read: ടി20 ലോകകപ്പും യുഎഇയില്‍; സ്ഥിരീകരിച്ച് ബിസിസിഐ

വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി. ഇതുമായി ബന്ധപ്പെട്ടു പ്രൊജെക്ടുകൾ തയ്യാറാക്കും. കൊവിഡാനന്തര കാലഘട്ടത്തിൽ കായിക ക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകന്നതിനു പ്രൈമറി വിദ്യാലയം മുതൽ കോളജ് തലത്തിൽ വരെ അതിനു ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വനിതകൾക്കായി ഫുട്ബോൾ അക്കാദമി

വനിതകൾക്കായി സംസ്ഥാനത്ത്‌ ആദ്യമായി എറണാകുളത്ത് പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കും. കൂടാതെ കായിക യുവജന കാര്യാലയത്തിന്‍റെ റീജിയണൽ ഓഫീസും ജില്ലയിൽ ആരംഭിക്കും എന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിൽ നാം പിന്നോട്ടാണെന്ന് മന്ത്രി പറഞ്ഞു. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനനത്തിന്‍റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.

Also read: ടോക്കിയോ ഒളിമ്പിക്‌സിനില്ലെന്ന് സെറീന വില്യംസ്

ഈ സാമ്പത്തിക വർഷം സ്ഥാപനം പ്രവർത്തനം ആരംഭിക്കും. സ്ഥാപനത്തിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സംസഥാനത്തെ കളിക്കളങ്ങൾ എന്നും സജീവമാകുമെന്നും മന്ത്രി പറഞ്ഞു. നാല് വർഷത്തിനുള്ളിൽ കായികരംഗത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലയെപോലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന രീതിയിൽ മാറ്റി എടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Last Updated : Jun 29, 2021, 2:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.