എറണാകുളം: ചേരാനെല്ലൂരിൽ മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത്. മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് അച്ഛനും മകനും പരസ്പരം വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ മകൻ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണു വാങ്ങിവച്ച മദ്യം ഭരതൻ കുടിച്ചതിനെ തുടർന്നുള്ള തർക്കമാണ് പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്. ഭരതന് വയറിനാണ് ഗുരുതരമായി പരിക്കേറ്റത്. ഭരതന്‍റെ പ്രത്യാക്രമണത്തിൽ മകന് തലയ്ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ ഭരതൻ മരിക്കുകയായിരുന്നു. സംഭവത്തിൽ ചേരനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കം; മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു - stabbed to death
മകൻ വാങ്ങിവച്ച മദ്യം അച്ഛൻ കുടിച്ചതിനെ തുടർന്നുള്ള തർക്കമാണ് പരസ്പരം ഏറ്റുമുട്ടുന്നതിലേക്ക് നയിച്ചത്
![മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കം; മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു എറണാകുളം മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കം മകന്‍റെ വെട്ടേറ്റ് അച്ഛൻ മരിച്ചു son stabbed father to death stabbed to death ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9192803-529-9192803-1602823227725.jpg?imwidth=3840)