ETV Bharat / state

സോളാർ അന്വേഷണം: ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി - cbi investigation

മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ഉള്ള 18 പേരെയും പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷിക്കണമെന്നും കേസിൽ രാഷ്‌ട്രീയ പ്രമുഖർ ഇപ്പോഴും സുരക്ഷിതരാണെന്നും ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ രണ്ടാഴ്‌ചക്കകം വിശദീകരണ പത്രിക സമർപ്പിക്കാൻ നിർദേശം നൽകി ഹൈക്കോടതി

സോളാർ പീഡന പരാതി  സോളാർ കേസ്  ഹൈക്കോടതി  കേരള ഹൈക്കോടതി  സോളാർ പീഡനം മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി  സോളാർ പീഡനക്കേസിൽ രാഷ്ട്രീയ പ്രമുഖർ  രാഷ്ട്രീയ പ്രമുഖർക്കെതിരായ അന്വേഷണം  സോളാർ കേസ് വാർത്തകൾ  കോടതി വാർത്തകൾ  ഹൈക്കോടതി വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  സോളാർ പീഡന പരാതി വാർത്തകൾ  solar case  solar case sexual abuse complaint  solar case sexual abuse  solar case highcourt  kerala highcourt  solar case sexual abuse complaint kerala highcourt  cbi investigation  complaint survivor against cbi investigation
സോളാർ പീഡന പരാതി: രാഷ്ട്രീയ പ്രമുഖർക്കെതിരായ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
author img

By

Published : Sep 15, 2022, 3:28 PM IST

എറണാകുളം: സോളാർ പീഡനക്കേസിൽ രാഷ്ട്രീയ പ്രമുഖർക്കെതിരായ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ച് പരാതിക്കാരി നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐയോടും സർക്കാരിനോടും വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം വിശദീകരണ പത്രിക സമർപ്പിണം. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റേതാണ് നിർദേശം.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തു. എന്നാൽ ഇക്കൂട്ടർ ഇപ്പോഴും സുരക്ഷിതരാണെന്നും ഹർജിയിൽ പരാതിക്കാരി ആരോപിച്ചു.

ചാണ്ടി ഉമ്മൻ, ജോസ് കെ മാണി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, മുൻ മന്ത്രി എ പി അനിൽ കുമാർ എന്നിവരടക്കം 14 പേർക്കെതിരെ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷമാണ് സോളാർ പീഡന പരാതിയിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടത്. തുടർന്ന് പരാതിയിന്മേൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്‌ത സിബിഐ ഒരു കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപിക്കുകയും ചെയ്‌തിട്ടുണ്ട്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണത്തിനു പുറമെ ലൈംഗിക പീഡനവും നടന്നെന്നായിരുന്നു പരാതി.

Also read:സോളാർ പീഡനക്കേസ്: സിബിഐ അന്വേഷണത്തിൽ അതൃപ്‌തി, പരാതിക്കാരി ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.