എറണാകുളം: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരാംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്.
200 പേർക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവാണ് റദ്ദുചെയ്‌തത്. പ്രതിനിധികൾക്ക് മാത്രമായിരുന്നു ഇതുവരെ വോട്ടവകാശം ഉണ്ടായിരുന്നത്. 1999 ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കുകയുണ്ടായി.
ALSO READ: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
എസ്.എൻ.ഡി.പി യോഗത്തിന്‍റെ ബൈലോ ഭേദഗതി, വോട്ടവകാശത്തിൽ വരുത്തിയ ഭേദഗതി എന്നിവ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. അടുത്ത മാസം എസ്.എൻ.ഡി.പി യോഗത്തിന്‍റെ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിലവിലെ രീതി അസാധുവാക്കിയത്.
ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകിയുള്ള പുതിയ രീതിയിൽ വോട്ടെടുപ്പ് നടത്തേണ്ട സാഹചര്യമാണുള്ളത്.