ETV Bharat / state

നിരവധി കേസുകളിൽ പ്രതിയായ ആറ് പേർ പിടിയിൽ

പെരുമ്പാവൂർ വേങ്ങൂരുള്ള ആളൊഴിഞ്ഞ വീട്ടിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള നടപടിയിലാണ് പ്രതികളെ പിടികൂടിയത്

എറണാകുളം  പെരുമ്പാവൂർ  കുറുപ്പംപടി  കോടനാട്  ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു  ജോജി  accused arrested  Ernakulam
നിരവധി കേസുകളിൽ പ്രതിയായ ആറ് പേർ പിടിയിൽ
author img

By

Published : Oct 12, 2020, 10:03 PM IST

എറണാകുളം: പെരുമ്പാവൂർ, കുറുപ്പംപടി, കോടനാട് പൊലീസ് സ്റ്റേഷനുകളിൽ ഒൻപത് കേസുകളിൽ കാപ്പ ചുമത്തപ്പെട്ട പ്രതിയുൾപ്പെടെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തപ്പെട്ട പ്രതിയായ ജോജി, മറ്റ് പ്രതികളായ അമൽ, ബേസിൽ, ശ്രീകാന്ത്, നിബിൻ, ആദർശ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ വേങ്ങൂരുള്ള ആളൊഴിഞ്ഞ വീട്ടിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക്കിന്‍റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡി.വൈ.എസ്.പി. കെ. ബിജുമോന്‍റെ നേതൃത്വത്തിൽ കുറുപ്പംപടി സി.ഐ. കെ.ആർ.മനോജും സംഘവും സ്ഥലത്തെത്തി സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കുറുപ്പംപടി പുതുമനയിൽ ഒരു മാസം മുൻപ് നടന്ന വധശ്രമ കേസിലെ മുഖ്യ പ്രതിയാണ് പിടിയിലായ ജോജി.

പ്രതികളുടെ ഒളിസങ്കേതത്തിൽ നിന്നും മാരകായുധങ്ങളായ വടിവാൾ, കത്തി മുതലായവയും പൊലീസ് കണ്ടെടുത്തു. ഗുണ്ടാ ആക്റ്റ് പ്രകാരം ജോജിക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ഇവർ വേങ്ങൂരിൽ ഒളിച്ചു താമസിച്ചിരുന്നത്. ജോജിക്കെതിരെ ഒമ്പത് കേസുകളും, അമലിനെതിരെ പതിനഞ്ച് കേസുകളും, ബേസിലിനെതിര ഏഴ് കേസുകളും, മറ്റ് പ്രതികൾക്കെതിരെ രണ്ട് വീതം കേസുകളുമാണ് നിലവിലുള്ളത്. പ്രതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.