ETV Bharat / state

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് ബന്ധമില്ല; യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സഹായിച്ചെന്നും സ്വപ്‌ന - sivasarkar has no role gold smuggling says swapna

ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് സ്വപ്‌നയുടെ മൊഴി

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല, സ്വര്‍ണം കടത്തിയത് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സഹായത്തോടെയെന്ന് സ്വപ്‌ന  യുഎഇ കോണ്‍സുലേറ്റ് ജനറല്‍  മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൾ സെക്രട്ടറി എം. ശിവശങ്കര്‍  സ്വപ്‌ന സുരേഷ്  sivasarkar has no role gold smuggling says swapna  gold smuggling  sivasarkar has no role gold smuggling says swapna  gold smuggling case
ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല, സ്വര്‍ണം കടത്തിയത് യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സഹായത്തോടെയെന്ന് സ്വപ്‌ന
author img

By

Published : Jul 25, 2020, 10:55 AM IST

എറണാകുളം: സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കില്ലെന്ന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്‌ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സഹായത്തോടെയാണ് സ്വര്‍ണം കടത്തിയത്. 2019 ജൂലയിലാണ് നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണക്കടത്ത് ആരംഭിക്കുന്നത്. 2020 ജൂണില്‍ പിടിക്കപ്പെടുന്നവരെ കള്ളക്കടത്ത് തുടര്‍ന്നു. ആദ്യം ഡമ്മി പരീക്ഷണമായിരുന്നു. തുടര്‍ന്ന് ചെറിയ അളവില്‍ സ്വര്‍ണം കടത്തി തുടങ്ങി. പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെയാണ് കൂടുതല്‍ അളവില്‍ സ്വര്‍ണം കടത്താന്‍ ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ പകരക്കാരനായായി ചുമതലയേറ്റ അറ്റാഷെയേയും സ്വര്‍ണക്കടത്തിന്‍റെ ഭാഗമാക്കി. ഇവർക്കെല്ലാം പ്രത്യുപകാരമായി പണം നൽകിയിരുന്നതായും സ്വപ്‌ന പറഞ്ഞു.

കെ.ടി റമീസും സന്ദീപുമാണ് സ്വർണക്കടത്തിന്‍റെ മുഖ്യകണ്ണികൾ. ഇരുവരെയും പരിചയപ്പെട്ടത് ദുബായിൽ വച്ചാണ്. സന്ദീപിലൂടെയാണ് താൻ സ്വർണക്കടത്തിൻ്റെ ഭാഗമായതെന്നും സ്വപ്‌ന മൊഴി നൽകി. അന്ന് സ്വപ്‌ന യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നതിന് തന്‍റെ സഹായം മറ്റു പ്രതികൾ തേടുകയായിരുന്നു. എം. ശിവശങ്കറുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. തങ്ങളുടെ പാർട്ടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയതായാണ് സൂചന. കഴിഞ്ഞ ദിവസമാണ് എൻഐഎ കസ്റ്റഡിയിൽ സ്വപ്‌നയെ കസ്റ്റംസ് ചോദ്യം ചെയ്തത്. എൻഐഎ കോടതി സ്വപ്‌നയെയും സന്ദീപിനെയും ആഗസ്റ്റ് 21 വരെ റിമാന്‍ഡ്‌ ചെയ്തിരുന്നു. തുടർന്നാണ് കാക്കനാട് ജയിലിലെത്തി സ്വപ്‌നയുടെയും സന്ദീപിന്‍റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതിന് കസ്റ്റംസ് കോടതിയെ സമീപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.