ETV Bharat / state

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റെ ആത്മകഥയായ 'കര്‍ത്താവിന്‍റെ നാമത്തില്‍' പ്രകാശനം ചെയ്തു

തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്ന് പുസ്തക പ്രകാശന ചടങ്ങില്‍ എഴുത്തുകാരൻ ബെന്യാമിൻ

കര്‍ത്താവിന്‍റെ നാമത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രകാശനം ചെയ്തു എഴുത്തുകാരൻ ബെന്യാമിൻ sister lucy autobiography is released at ernakulam press club സിസ്റ്റര്‍ ലൂസി കളപ്പുര ലേറ്റസ്റ്റ്
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ കര്‍ത്താവിന്‍റെ നാമത്തില്‍ പ്രകാശനം ചെയ്തു
author img

By

Published : Dec 9, 2019, 8:57 PM IST

Updated : Dec 9, 2019, 9:25 PM IST

എറണാകുളം:ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ ആത്മകഥയായ 'കർത്താവിന്‍റെ നാമത്തിൽ' പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബിലാണ് പ്രകാശന ചടങ്ങ് നടന്നത്. എഴുത്തുകാരൻ ബെന്യാമിൻ,അഡ്വക്കേറ്റ് എം.എസ് സജി, വിധു വിൻസെന്‍റ് തുടങ്ങിയവർക്കൊപ്പം ലൂസി കളപ്പുരക്കലും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. 'കർത്താവിന്‍റെ നാമത്തിൽ 'എന്ന ആത്മകഥ പുറത്തിറക്കുന്നതിൽ ഭീഷണി ഉണ്ടെങ്കിലും മഠത്തിലെ അവസ്ഥകൾ പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റെ ആത്മകഥയായ 'കര്‍ത്താവിന്‍റെ നാമത്തില്‍' പ്രകാശനം ചെയ്തു

ഒരു കന്യാസ്ത്രീയെയും അവർ എഴുതിയ പുസ്തകത്തെയും കത്തോലിക്കാസഭ എന്തിനാണ് ഇത്രയധികം പേടിക്കുന്നതെന്ന് ബെന്യാമിൻ ചോദിച്ചു. തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിൽ സിസ്റ്റർ ലൂസി നേരിട്ട സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് 'കര്‍ത്താവിന്‍റെ നാമത്തില്‍'. മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും തന്‍റെ സന്യാസ ജീവിതം ആരംഭിച്ചകാലം മുതൽ വൈദികർ പലതവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.

സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ പുസ്തകപ്രകാശനം തടയണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പുസ്തകത്തിലെ ഉള്ളടക്കങ്ങളെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Intro:

Body:ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ "കർത്താവിന്റെ നാമത്തിൽ" പ്രകാശനം ചെയ്യ്തു. എറണാകുളം പ്രസ്ക്ലബ്ബിൽ ബെന്യാമിൻ,അഡ്വക്കേറ്റ് എം എസ് സജി, വിധു വിൻസെന്റ് തുടങ്ങിയവർക്കൊപ്പം ലൂസി കളപ്പുരയും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്യ്തത്. കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥ പുറത്തിറക്കുന്നതിൽ ഭീഷണികൾ ഉണ്ടെങ്കിലും മഠത്തിലെ അവസ്ഥകൾ പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. അതേസമയം ഒരു കന്യാസ്ത്രീയെയും അവർ എഴുതിയ പുസ്തകത്തെയും കത്തോലിക്കാസഭ എന്തിനാണ് ഇത്രയധികം പേടിക്കുന്നതെന്ന് ബെന്യാമിൻ ചോദിച്ചു. തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്നും പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ബെന്യാമിൻ പറഞ്ഞു. സഭയിൽ സിസ്റ്റർ ലൂസി നേരിട്ട സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന കർത്താവിന്റെ നാമത്തിൽ ഇതിനോടകം തന്നെ വിവാദമായിരുന്നു. മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണങ്ങൾ നടത്താറുണ്ടെന്നും തന്റെ സന്യാസ ജീവിതം ആരംഭിച്ചപ്പോൾ മുതൽ വൈദികർ പലതവണയായി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ വെളിപ്പെടുത്തിയതായി സിസ്റ്റർ ലൂസി കളപ്പുര തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകം പ്രകാശനം ചെയ്യുന്നതിനാൽ തന്നെ സമൂഹത്തിൽ നിന്ന് ധാരാളം എതിർപ്പുകൾ നേരിടേണ്ടി വന്നതായും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞിരുന്നു. അതേസമയം സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകപ്രകാശനം തടയണമെന്ന് ആവശ്യപ്പെട്ട് കെ എം ഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പുസ്തകത്തിലെ ഉള്ളടക്കങ്ങളെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്നും പോലീസ് അന്വേഷണം കാര്യക്ഷമം അല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ETV Bharat Kochi

Conclusion:
Last Updated : Dec 9, 2019, 9:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.