ETV Bharat / state

K Rail | Silver Line | 'മുഖ്യമന്ത്രിയുടേത് ചരിത്ര പുരുഷനാകാനുള്ള ശ്രമം'; വികസന വിരുദ്ധര്‍ പിണറായിയും സിപിഎമ്മുമെന്ന് വി.ഡി സതീശന്‍

author img

By

Published : Dec 27, 2021, 3:03 PM IST

Updated : Dec 27, 2021, 3:31 PM IST

നവോഥാന നായകനാകാൻ ശ്രമിച്ച് ഓടിയൊളിച്ചത് പോലെ ഈ വിഷയത്തിലും പിണറായി ഓടിയൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ്

VD Satheesan on Silver line project  VD Satheesan against pinarayi vijayan  പിണറായി വിജയനെതിരെ വി.ഡി സതീശന്‍  സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വി.ഡി സതീശൻ  എറണാകുളം ഇന്നത്തെ വാര്‍ത്ത  Ernakulam todays news
സിൽവർ ലൈൻ പദ്ധതി: 'മുഖ്യമന്ത്രിയുടേത് ചരിത്ര പുരുഷനാകാനുള്ള ശ്രമം'; പിണറായിയും സി.പി.എമ്മും വികസന വിരുദ്ധരെന്ന് വി.ഡി സതീശന്‍

എറണാകുളം : സിൽവർ ലൈൻ പദ്ധതി നടപ്പാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യഥാർഥ വികസന വിരുദ്ധർ പിണറായിയും സി.പി.എമ്മുമാണ്. നവോഥാന നായകനാകാൻ ശ്രമിച്ച് ഓടിയൊളിച്ചത് പോലെ ഇവിടെയും പിണറായി ഓടിയൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുന്നില്ല, സർവേ ഇല്ല, പാരിസ്ഥിതിക പഠനം ഇല്ല, കേന്ദ്ര സർക്കാർ അനുമതി ഇല്ല. കേരളത്തിൻ്റെ നിയമസഭയിൽ രണ്ട് മണിക്കൂർ ഈ വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം പോലും പരിഗണിച്ചില്ല. പദ്ധതിയെക്കുറിച്ച് സർക്കാർ ആദ്യം സി.പി.ഐയെയും, ശാസ്ത്ര സാഹിത്യ പരിഷത്തിനെയും ബോധ്യപ്പെടുത്തട്ടെ.

'ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ അനുവദിക്കില്ല'

കേരളത്തിൽ സമരം നടത്താൻ യു.ഡി.എഫിന് ആരുടെയും പിന്തുണയാവശ്യമില്ല. ബി.ജെ.പി, ജമാഅത്ത് ഇസ്ലാമി ബന്ധം ആരോപിച്ച് സിൽവർ ലൈനിന് എതിരായ സമരം പൊളിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. യു.ഡി.എഫ് പഠനം നടത്തിയ ശേഷമാണ് എതിർക്കുന്നത്. ആദ്യം ഡി.പി.ആർ പുറത്ത് വിടട്ടെ. പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ സർക്കാറിനെ അനുവദിക്കില്ല.

ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദു മതാഷ്ഠിത രാജ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ബാലിശമാണ്. ലീഗിനെ വിമർശിക്കുന്നത് ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്നു. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയും കോട്ടയത്ത് ബി.ജെ.പിയും സി.പി.എമ്മിൻ്റ ചങ്ങാതിമാരാണ്.

'സമാധാന അന്തരീക്ഷം തകർക്കുന്നവരെ പിന്തുണയ്ക്കില്ല'

പൊലീസ് നോക്കുകുത്തിയായി, ഇൻ്റലിജൻസ് പരാജയമാണ്. പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ല കമ്മിറ്റികളാണ്‌. അതിൻ്റെ ഫലമാണ് വർഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ട ആക്രമണങ്ങളും. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ. സംഭവത്തിന് പിന്നിൽ ആർക്കെങ്കിലും ബന്ധമുണ്ടോയെന്നും കണ്ടെത്തട്ടെ.

സമാധാന അന്തരീക്ഷം തകർക്കുന്ന ഒരു വിഷയത്തെയും തങ്ങൾ പിന്തുണയ്ക്കില്ല.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാർ ഫ്രീസറിൽ വച്ചു.
ലീഗിനെ ദുർബലപ്പെടുത്താൻ ആണ് സി.പി.എം ശ്രമിക്കുന്നത്. ഇത് യു.ഡി.എഫ് അനുവദിക്കില്ല.
ലീഗ് ദുർബലപ്പെട്ടാൽ വളരുക തീവ്രവാദ ശക്തികളാണ്.

ALSO READ: കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: മന്ത്രി വി.ശിവൻ കുട്ടി

സംസ്ഥാനത്തെ പാതകൾ സർക്കാർ നന്നാക്കുന്നില്ലെങ്കിലും വർഗീയ സംഘടനകൾക്കുള്ള സഞ്ചാര പാതകൾ സി.പി.എം സുഗമമാക്കുകയാണ്. എസ്.ഡി.പി.ഐയും ബി.ജെ.പിയുമായും സർക്കാറിനും സി.പി.എമ്മിനും നല്ല ബന്ധമാണ്. മതേതരത്വം യു.ഡി.എഫിനെ ആരും പഠിപ്പിക്കേണ്ടെന്നും വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു.

Last Updated : Dec 27, 2021, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.