എറണാകുളം: ഷുഹൈബ് വധകേസ് സിബിഐക്ക് വിട്ടതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം പൂർത്തിയായതാണെന്നും ഗൂഢാലോചനയുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചതാണന്നും ഈ കേസിൽ വീണ്ടുമൊരു അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാർ നിലപാട്. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
2018 ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം.