എറണാകുളം: ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് സിനിമക്കു ശേഷം നടൻ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമ 'ജനഗണമന'യുടെ ചിത്രീകരണം ആരംഭിച്ചു. ക്വീൻ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് അരങ്ങേറിയ ഡിജോ ജോസ് ആന്‍റണിയാണ് സിനിമയുടെ സംവിധായകൻ. പൃഥ്വിരാജ് അഭിഭാഷക വേഷത്തിലും സുരാജ് ഹാസ്യവേഷത്തിലുമാകും എത്തുന്നത്. സിനിമയുടെ വിശേഷങ്ങൾ സംസ്ഥാന അവാർഡ് വിജയത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് നടൻ സുരാജ് വ്യക്തമാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും സിനിമയുലെ മറ്റ് അഭിനേതാക്കളുടെയോ അണിയറപ്രവർത്തകരുടെയോ വ്യകതമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്വീൻ സിനിമയ്ക്ക് ശേഷം ടൊവിനോ നായകനായി എത്തുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമയായിരുന്നു സംവിധായകൻ ഡിജോ ജോസ് ആന്‍റണി പ്രഖ്യാപിച്ചിരുന്നത്. ഗോകുലം മൂവീസ് നിർമിക്കുന്ന ഈ സിനിമയുടെ പ്രഖ്യാപനം ഡിജോ ഒരു വർഷം മുൻപ് നടത്തിയിരുന്നു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന 'ജനഗണമന' യുടെ ചിത്രീകരണം ആരംഭിച്ചു - ജനഗണമന
ക്വീൻ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് അരങ്ങേറിയ ഡിജോ ജോസ് ആന്‍റണിയാണ് സിനിമയുടെ സംവിധായകൻ.