ETV Bharat / state

എം ശിവശങ്കർ അറസ്‌റ്റിൽ - money laundering

Shivashankar Arrest  എം ശിവശങ്കർ അറസ്‌റ്റിൽ  പ്രിൻസിപ്പൽ സെക്രട്ടറി  എം ശിവശങ്കർ  money laundering  Gold smuggling case
എം ശിവശങ്കർ അറസ്‌റ്റിൽ
author img

By

Published : Oct 28, 2020, 10:34 PM IST

Updated : Oct 29, 2020, 8:51 AM IST

22:23 October 28

നടപടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍.

എം ശിവശങ്കർ അറസ്‌റ്റിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അറസ്റ്റിൽ. ആറര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്.കൊച്ചിയിൽ ഇ.ഡി. ഓഫീസിലെത്തിച്ച എം.ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപെടുത്തിയത്. ഇന്ന് അറസ്റ്റിന് സാധ്യതയില്ലന്നായിരുന്നു കൊച്ചിയിലെ ഇ.ഡി കേന്ദ്രങ്ങൾ നൽകിയ സൂചന. എന്നാൽ ഡൽഹിയിലടക്കം നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് നിർണ്ണായകമായ അറസ്റ്റിലേക്ക് ഇ.ഡി. കടന്നത്. രാവിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്.

Last Updated : Oct 29, 2020, 8:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.