ETV Bharat / state

Shiva Rajkumar About Jailer : രജനീകാന്തുമായി അടുത്ത ബന്ധം, അഭിനയിക്കാൻ ഇഷ്‌ടമില്ലാതിരുന്ന കുട്ടിക്കാലം; മനസുതുറന്ന് ശിവരാജ്‌കുമാർ - Ghost Movie

Shiva Rajkumar Ghost Movie Press Meet: 'ഗോസ്റ്റി'ന്‍റെ പ്രമോഷണൽ പരിപാടികൾക്കിടെ സിനിമായാത്രയെക്കുറിച്ച് വാചാലനായി ശിവരാജ്‌കുമാർ

ശിവ രാജ്‌കുമാർ  Shiva Rajkumar About Jailer  Shiva Rajkumar Ghost Movie Press Meet  മനസുതുറന്ന് ശിവ രാജ്‌കുമാർ  ശിവ രാജ്‌കുമാർ  കന്നട സൂപ്പർതാരം ശിവ രാജ്‌കുമാർ  സിനിമായാത്രയെക്കുറിച്ച് ശിവ രാജ്‌കുമാർ  Shiva Rajkumar in Jailer  കന്നട സൂപ്പർതാരം ശിവ രാജ്‌കുമാർ  Ghost Movie  Shiva Rajkumar Ghost Movie
Shiva Rajkumar About Jailer
author img

By ETV Bharat Kerala Team

Published : Oct 18, 2023, 3:24 PM IST

35 വർഷം താൻ വെറുതെ ഇരിക്കുകയായിരുന്നില്ലെന്ന് ശിവ രാജ്‌കുമാർ

സൂപ്പർ സ്റ്റാർ രജനീകാന്തുമായി വളരെ ചെറുപ്പത്തിൽ തന്നെ തനിക്കും തന്‍റെ കുടുംബത്തിനും വളരെയധികം അടുപ്പം ഉണ്ടായിരുന്നതായി കന്നട സൂപ്പർതാരം ശിവരാജ്‌കുമാർ. തന്‍റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ഗോസ്റ്റി'ന്‍റെ പ്രമോഷണൽ പരിപാടികൾക്കിടയിലാണ് രജനിയെക്കുറിച്ചും 'ജയിലറി'ലെ കഥാപാത്രത്തെ കുറിച്ചും ശിവരാജ്‌കുമാർ വാചാലനായത് (Shiva Rajkumar Ghost Movie Press Meet). കുട്ടിക്കാലത്ത് രജനികാന്തിന്‍റെ കൈപിടിച്ച് എല്ലാവർഷവും ശബരിമല കയറാറുണ്ടെന്ന് താരം ഓർത്തെടുത്തു.

തനിക്കൊരു 15 വയസുള്ളപ്പോൾ മുതൽ രജനീകാന്ത് സൂപ്പർസ്റ്റാർ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ കൈപിടിച്ച് നടക്കുമ്പോൾ കാണുന്നവർക്ക് തന്നോട് അത്ഭുതവും അസൂയയും ഉണ്ടായിരുന്നു. തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും പലപ്പോഴും പല അവസരങ്ങളും തന്നെ തേടി വന്നിരുന്നു. പക്ഷേ സാഹചര്യങ്ങൾ അനുകൂലമായത് 'ജയിലറി'ൽ ആണെന്ന് മാത്രം (Shiva Rajkumar About Jailer).

രജനികാന്തിനോടുള്ള ആരാധനയുടെയും സ്‌നേഹത്തിന്‍റെയും പുറത്താണ് 'ജയിലറി'ലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 'ജയിലർ' തിയേറ്ററിൽ കണ്ട ശേഷം നടൻ ജയറാം ശിവരാജ്‌കുമാറിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. പക്ഷേ തനിക്ക് എന്തിനാണ് അഭിനന്ദനങ്ങൾ എന്നാണ് അപ്പോൾ അദ്ദേഹം ചോദിച്ചതെന്ന് ജയറാം പറഞ്ഞു.

'ആ സിനിമയിൽ ഞാൻ ആകെ രണ്ടു സീനിൽ മാത്രമല്ലേ അഭിനയിച്ചിട്ടുള്ളൂ. ആ കഥാപാത്രത്തിന് വേണ്ടി കൂടുതലായി ഒന്നും ഞാൻ ചെയ്‌തിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ പുകഴ്‌ത്തുന്നത്?

ആ സമയത്ത് സോഷ്യൽ മീഡിയ തുറക്കുമ്പോൾ ഒക്കെ എന്‍റെ കഥാപാത്രത്തെ പുകഴ്‌ത്തിയുള്ള പല വീഡിയോകളും കാണാമായിരുന്നു. എല്ലാവരും എന്‍റെ സ്‌ക്രീൻ പ്രസൻസിനെ പറ്റി സംസാരിക്കുന്നു. ജയിലറിൽ മാത്രമാണ് എന്‍റെ സ്‌ക്രീൻ പ്രസൻസ് പ്രകടമായതെങ്കിൽ കഴിഞ്ഞ 35 വർഷം സിനിമയിൽ ഞാൻ എന്തു ചെയ്യുകയായിരുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. എന്തായാലും ജയിലറിലെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷം'- അദ്ദേഹം പറയുന്നു.

തന്‍റെ സിനിമകളും കഥാപാത്രങ്ങളും വീണ്ടും കണ്ട് ആ കഥാപാത്രങ്ങളുമായി വൈകാരികമായി അടുക്കുന്ന സ്വഭാവം തനിക്കില്ലെന്നും നടന്‍ ചൂണ്ടിക്കാട്ടി. പക്ഷേ വളരെ യാദൃശ്ചികമായി സോഷ്യൽ മീഡിയയിലൂടെ താൻ അഭിനയിച്ച 'യോഗി' എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം കണ്ട് ഏതോ ഒരു മലയാളി പെൺകുട്ടി കരയുന്നത് ശ്രദ്ധിക്കാൻ ഇടയായെന്നും ആ കാഴ്‌ച തന്നെയും സങ്കടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ജയിലറിലേത് എന്നല്ല ചെയ്‌തുകഴിഞ്ഞ ഒരു കഥാപാത്രവുമായും രണ്ടാമത് സംവദിക്കാറില്ലെന്നും ശിവ രാജ്‌കുമാർ കൂട്ടിച്ചേർത്തു.

അഭിനയം ഒട്ടും ഇഷ്‌ടമല്ലാതിരുന്ന കുട്ടിക്കാലം: കുട്ടിക്കാലത്ത് അഭിനയം ഒട്ടും ഇഷ്‌ടമല്ലാതിരുന്ന ആളായിരുന്നു ഞാൻ. അഭിനയിക്കുന്നതിനിടയ്‌ക്ക് വിഗ് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ നിമിഷങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പഠനശേഷം അച്ഛന്‍റെ നിർദേശപ്രകാരം 1984-85 കാലഘട്ടങ്ങളിൽ ഒരു സിനിമ അക്കാദമിയിൽ ഉപരിപഠനത്തിന് ചേർന്നു.

കുട്ടിക്കാലം മുതൽക്ക് തന്നെ ഡാൻസ് ചെയ്യാൻ ഇഷ്‌ടമായിരുന്നത് കൊണ്ട് നൃത്തം എനിക്ക് വെല്ലുവിളി ഉയർത്തിയിരുന്നില്ല. അക്കാദമിയിൽ നിന്ന് കുച്ചുപ്പുടി അഭ്യസിച്ച് സ്വായത്തമാക്കിയതിന് ശേഷം നൃത്തത്തോടുള്ള സമീപനം തന്നെ പൂർണമായും മാറ്റി. നൃത്തം ജീവിതത്തിന്‍റെ ഒരു ഭാഗമായി കാണാൻ ആരംഭിച്ചു. പിന്നീടാണ് ശിവരാജ്‌കുമാർ എന്ന വ്യക്തിയിൽ നിന്ന് നടനിലേക്കുള്ള വളർച്ച ആരംഭിച്ചതെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു നിർത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.