ETV Bharat / state

'ഗ്രീഷ്‌മയ്‌ക്ക് ഷാരോണുമായുണ്ടായിരുന്ന ബന്ധം തങ്ങള്‍ക്ക് അറിയില്ലായിരുന്നു' ; ജാമ്യാപേക്ഷയുമായി അമ്മയും അമ്മാവനും ഹൈക്കോടതിയില്‍ - വിഷക്കുപ്പി

ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് കാണിച്ച് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും

Sharon Murder  Greeshma  Greeshma mother and uncle  High court  bail  ഗ്രീഷ്‌മ  ഹൈക്കോടതി  ഗ്രീഷ്‌മയുടെ അമ്മ  കഷായത്തില്‍ വിഷം കലര്‍ത്തി  ഷാരോണുമായുള്ള ബന്ധം  ജാമ്യാപേക്ഷ  സിന്ധു  എറണാകുളം  പൊലീസ്  വിഷക്കുപ്പി  ഹർജി
ഗ്രീഷ്‌മയ്‌ക്ക് ഷാരോണുമായുള്ള ബന്ധം അറിയില്ലായിരുന്നു; ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും
author img

By

Published : Nov 11, 2022, 8:53 PM IST

Updated : Nov 11, 2022, 11:02 PM IST

എറണാകുളം : ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഷാരോണുമായി ഗ്രീഷ്‌മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് കാണിച്ചാണ് കേസിലെ രണ്ടും മൂന്നും പ്രതികളായ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്‌മയെ സമ്മർ‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നും ജാമ്യഹർജിയിൽ ഇവര്‍ വാദമുന്നയിച്ചിട്ടുണ്ട്.

വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ലെന്നും ഇനിയും കസ്‌റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ഗ്രീഷ്‌മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും ഹർജിയിൽ പറയുന്നു. മാത്രമല്ല തങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികള്‍ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.

നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി നേരത്തേ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഇരു പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്. ഗ്രീഷ്‌മയെ തെളിവുനശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചുവെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

Last Updated : Nov 11, 2022, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.