ETV Bharat / state

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധം ശക്തം

author img

By

Published : Jun 19, 2019, 5:07 PM IST

Updated : Jun 19, 2019, 7:24 PM IST

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധിച്ച് സ്ഥലം ഉടമയായ മീന മേനോന്‍ സ്വന്തം മുടി മുറിച്ചു

ശാന്തിവനം

കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ പറവൂര്‍ ശാന്തിവനത്തില്‍ സ്ഥാപിച്ച വൈദ്യുത ടവറിനോട് ചേർന്ന മരങ്ങളുടെ ശിഖരങ്ങള്‍ പൊലീസ് സഹായത്തോടെ മുറിച്ചുമാറ്റി. ടവർ നിർമ്മാണം പൂർത്തിയാക്കി ലൈൻ വലിച്ചതിനെ തുടർന്നുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായാണ് മരങ്ങളുടെ ശിഖരം മുറിക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. ഇന്ന് രാവിലെ അധികൃതർ മരംമുറിക്കാൻ എത്തിയതോടെ ശാന്തിവനം സംരക്ഷണസമിതിയും സ്ഥലം ഉടമയായ മീന മേനോനും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽ നിന്ന് താല്‍ക്കാലികമായി പിൻമാറിയെങ്കിലും ഉച്ചയ്ക്കുശേഷം കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു. ഇതിനുശേഷം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുത ടവറിനോട് ചേർന്നുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി. ഇതേതുടർന്ന് സ്ഥലം ഉടമയായ മീന മേനോന്‍ മരങ്ങൾ മുറിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തം മുടി മുറിച്ച് പ്രതിഷേധിച്ചു.

ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി; പ്രതിഷേധം ശക്തം

പറവൂർ ശാന്തി വനത്തിലൂടെ കെഎസ്ഇബി വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അലൈൻമെൻറിൽ മാറ്റം വരുത്തില്ലെന്നുമുള്ള നിലപാടിൽ വൈദ്യുതി വകുപ്പ് മന്ത്രി ഉറച്ചുനിന്നു. വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട ചിലരുടെ സ്ഥലങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശാന്തി വനത്തിലൂടെ കെഎസ്ഇബി ലൈൻ വലിച്ചതെന്ന വിമർശനവും ശക്തമാണ്. കോൺഗ്രസ് നേതാവ് വി എം സുധീരൻ, സിപിഐ നേതാവ് ബിനോയ് വിശ്വം ഉൾപ്പടെയുള്ളവർ ശാന്തിവനം സംരക്ഷണ സമിതിക്ക് പിന്തുണയർപ്പിച്ച് പരസ്യമായി രംഗത്തുവന്നിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ശാന്തി വനം സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ലഭിച്ചുവെങ്കിലും ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് കെഎസ്ഇബി മരങ്ങൾ വെട്ടിമാറ്റി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

Intro:

Body:ശാന്തി വനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള ശ്രമത്തിനെതിരെ വീണ്ടും പ്രതിഷേധം. ശാന്തിവനം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മരം മുറിക്കുന്നതിൽനിന്ന് പിൻമാറി .എന്നാൽ ഇന്ന് തന്നെ പോലീസ് സഹായത്തോടെ ശിഖരങ്ങൾ മുറിച്ചു നിൽക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

hold

ടവർ നിർമ്മാണം പൂർത്തിയായി ലൈൻ വലിച്ചത്തിനെ തുടർന്നുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനാണ് കെഎസ്ഇബി മരങ്ങളുടെ ശിഖരം മുറിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലമുടമ മീന മേനോന് ഉദ്യോഗസ്ഥർ നോട്ടീസും നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ അധികൃതർ മരംമുറിക്കാൻ എത്തിയതോടെയാണ് ശാന്തിവനം സംരക്ഷണസമിതി വീണ്ടും പ്രതിഷേധം ആരംഭിച്ചത്.

hold

ശിഖരം മുറിക്കാൻ എന്ന പേരിൽ മരങ്ങൾ മുറിക്കാൻ തന്നെയാണ് കെഎസ്ഇബിയുടെ ശ്രമമെന്നും പ്രതിഷേധത്തിനു സമ്മർദംചെലുത്തി തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നുമാണ് മീന മേനോൻ പറയുന്നത്.

ശാന്തിവനം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കടുത്ത പ്രതിഷേധത്തെതുടർന്ന് മരംമുറിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ താൽക്കാലികമായി പിന്മാറി. എന്നാൽ പോലീസിന്റെ സഹായത്തോടെ ഇന്നുതന്നെ ശിഖരങ്ങൾ മുറിച്ചു നീക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

ETV Bharat
Kochi

Conclusion:
Last Updated : Jun 19, 2019, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.