ETV Bharat / state

എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ, ഗവർണറുടെ ആരോപണം അതീവ ഗൗരവകരം; മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് എംടി രമേശ്

MT Ramesh about SFI attack on Governor: ഗവർണർക്കെതിരെയുള്ള എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ഗവര്‍ണറുടെ ആരോപണം അതീവ ഗൗരവകരമെന്ന്‌ എംടി രമേശ്.

SFI attack on Governor  CM should resign  MT Ramesh  എസ്എഫ്ഐ ആക്രമണം  മുഖ്യമന്ത്രി രാജിവെക്കണമെന്ന് എംടി രമേശ്  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്  BJP state general secretary MT Ramesh  Pinarayi Vijayan  ഗവർണർക്കെതിരെ എസ്എഫ്ഐ ആക്രമണം  Arif Mohammed Khan  attack against Governor  MT Ramesh about SFI attack on Governor
MT Ramesh about SFI attack on Governor
author img

By ETV Bharat Kerala Team

Published : Dec 12, 2023, 9:39 PM IST

മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് എംടി രമേശ്

എറണാകുളം : ഗവർണർക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന്‍റെ ഉത്തവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് (BJP state general secretary MT Ramesh). തനിക്കെതിരായ എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ഗവർണറുടെ ആരോപണം അതീവ ഗൗരവകരമാണ് (MT Ramesh about SFI attack on Governor). സംസ്ഥാനത്തിന്‍റെ ഭരണ തലവനായ ഗവർണറെ തെരുവിൽ ആക്രമിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എംടി രമേശ് പറഞ്ഞു.

കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരിഷ്‌കൃതമായ നിലപാടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. ഇതിനെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.

ഗവർണറെ തെരുവിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച ക്രിമനലുകളെ പരസ്യമായി ന്യായീകരിക്കാൻ ശ്രമിച്ച മന്ത്രിമാരും, മുഖ്യമന്ത്രിയും വലിയ ഗുരുതരമായ കുറ്റമാണ് ചെയ്‌തത്. ഗുരുതരമായ ഭരണഘടന പ്രശ്‌നമാണിത്. രാജ്യത്ത് പ്രോട്ടോക്കോൾ അനുസരിച്ച് ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് ഗവർണർ. മതിയായ സുരക്ഷയൊരുക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റിയില്ല എന്ന് മാത്രമല്ല, ആക്രമിക്കാൻ ശ്രമിച്ചവരെ പരസ്യമായി ന്യായീകരിച്ചതിലൂടെ സംസ്ഥാന ഗവൺമെന്‍റിനുള്ള പങ്കാളിത്തം വ്യക്തമാവുകയാണ്.

ഇതേ കുറിച്ചാണ് ഈ ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ഗവർണർ സൂചിപ്പിച്ചത്. ഇത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഗവർണറുടെ ആരോപണം പ്രഥമ ദൃശ്ട്യാ വസ്‌തുതാപരമെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണെന്നും എംടി രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്‌ചയെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ഗവർണർ ബോധപൂർവം പ്രകോപിപ്പിച്ചതു കൊണ്ടാണ് വിദ്യാർഥികൾ നിയമം കയ്യിലെടുത്തത് എന്നായിരുന്നു.

ഇത് ആക്രമണത്തെ വെള്ളപൂശാനുള്ള ശ്രമമായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ രാത്രി എസ്എഫ്ഐക്കാർ മൂന്നു പ്രാവശ്യം ഗവർണറെ പെരുവഴിയിൽ തടഞ്ഞതും അദ്ദേഹത്തിന്‍റെ വാഹനം തകർക്കാൻ ശ്രമിച്ചതും. ഇതിന് ശ്രമിച്ച വിദ്യാർഥികൾക്ക് ഹസ്‌തദാനം നൽകുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്.

സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ ഗവർണർക്ക് മുഖ്യമന്ത്രിക്ക് തുല്യമോ അതിനു മുകളിലോ സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് ചുമതലയുണ്ട്. എന്നിട്ടും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാൻ ഭരണകക്ഷി വിദ്യാർഥി സംഘടന ശ്രമിച്ചത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർച്ചയിലേക്കാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സംസ്ഥാനം അരാജകത്വത്തിലേക്ക് മുന്നേറുകയാണ്. ഇത് സംസ്ഥാന സർക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും പരാജയമാണ്. ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ആ പദവിയിൽ ഒരു നിമിഷം പോലും ഇരിക്കാൻ മുഖ്യമന്ത്രി അർഹനല്ല. അദ്ദേഹം രാജിവച്ചൊഴിയണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഗവർണറുടെ സുരക്ഷയ്ക്ക് ജനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീർഥാടകരോട് പ്രതികാര മനോഭാവത്തോടെയാണ് ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും പെരുമാറുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ല. 20, 22 മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടി വരുന്നു അയ്യപ്പന്മാർക്ക്. പ്രാഥമിക സൗകര്യങ്ങളോ കുടിവെള്ളമോ ഇല്ല. നരകയാതനയാണ് അവർ അനുഭവിക്കുന്നത്.

വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ല. ഇത്തൊരമൊരു തീർഥാടന കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നവകേരള സദസ്‌ ഒഴിവാക്കി ദേവസ്വം മന്ത്രി ശബരിമലയിലെത്തി സുരക്ഷ കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.