ETV Bharat / state

കൊച്ചിയില്‍ വയോധികയ്‌ക്ക് ക്രൂരപീഡനം, സംഭവ ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; അസം സ്വദേശി അറസ്റ്റില്‍ - കൊച്ചിയിൽ വൃദ്ധയെ ബലാത്സംഗം ചെയ്തു

elderly woman raped in Kochi : പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി പ്രതിയെ സംഭവ സ്ഥലത്ത് ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

SEXUAL ASSAULT AGAINST OLD WOMAN at kochi  accused today brings to court  alappuzha woman  labour at kochi  assam man arrested  firdause ali  woman abandoned near railway track  she injured seriously  കൊച്ചിയിൽ വൃദ്ധയെ ബലാത്സംഗം ചെയ്തു  ഇതര സംസ്ഥാന തൊഴിലാളിഅറസ്റ്റില്‍
SEXUAL ASSAULT AGAINST OLD WOMAN at kochi
author img

By ETV Bharat Kerala Team

Published : Dec 17, 2023, 6:43 AM IST

Updated : Dec 17, 2023, 7:01 AM IST

എറണാകുളം : കൊച്ചിയിൽ വൃദ്ധയെ ബലാത്സംഗം ചെയ്‌തു (Sexual assault against elderly woman Kochi). പ്രതിയായ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റു ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ അറുപത്തിരണ്ടു കാരിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് ക്രൂരമായ ലൈംഗിക പീഡനം നടന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. അസം സ്വദേശിയായ ഫിർദൗസ് അലിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി പ്രതിയെ സംഭവ സ്ഥലത്ത് ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലപ്പുഴ സ്വദേശിയായ വയോധിക എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷന് സമീപം ചെറിയ രീതിയിലുള്ള കൂലി വേലകൾ ചെയ്‌തായിരുന്നു ജീവിച്ചിരുന്നത് (Alappuzha woman raped in Kochi). അസം സ്വദേശിയായ പ്രതി ഫിർദൗസ് കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം വയോധികയെ തന്ത്രപൂർവം പൊന്നുരുന്നിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ലൈഗിംകമായി ഉപദ്രവിക്കുകയായിരുന്നു.

റെയിൽവേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് വയോധികയെ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്വകാര്യ ഭാഗത്ത് ഉൾപ്പടെ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്ന വയോധികയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവർ അപകട നില തരണം ചെയ്‌തതായാണ് ലഭ്യമായ വിവരം. നാട്ടുകാരുടെ ജാഗ്രതയോടുള്ള ഇടപെടലാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്.

Also Read: കര്‍ണാടകയില്‍ ദലിത് സ്‌ത്രീയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി

Last Updated : Dec 17, 2023, 7:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.