ETV Bharat / state

Sexual Allegation Against Senior Doctor എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരെ ലൈംഗികാരോപണം; വനിത ഡോക്‌ടറുടെ പരാതി എഫ്‌ബി പോസ്‌റ്റിലൂടെ - യുവവനിത ഡോക്‌ടര്‍

Lady Doctor Facebook Post : 2019ൽ ഹൗസ് സർജൻസി(House surgency) ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്‌ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്ന് വനിത ഡോക്‌ടര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

sexual allegation  sexual allegation against senior doctor  ernakulam general hospital  lady doctor  ernakulam general hospital sexual allegation  Lady Doctor Facebook Post  Sexual assault  എറണാകുളം ജനറല്‍ ആശുപത്രി  ഡോക്‌ടര്‍ക്കെതിരെ ലൈംഗികാരോപണം  വനിത ഡേക്‌ടറുടെ പരാതി  ഹൗസ് സർജൻസി  യുവവനിത ഡോക്‌ടര്‍  മന്ത്രവാദത്തിന്‍റെ പേരിൽ ലൈംഗികാതിക്രമം
Sexual Allegation Against Senior Doctor
author img

By ETV Bharat Kerala Team

Published : Sep 1, 2023, 12:41 PM IST

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ(Ernakulam general hospital) മുതിർന്ന ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമ(Sexual assault) ആരോപണവുമായി യുവവനിത ഡോക്‌ടര്‍. 2019ൽ ഹൗസ് സർജൻസി(House surgency) ചെയ്യുന്ന കാലത്ത് ഒരു സീനിയർ ഡോക്‌ടർ തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് ആരോപണം. വനിത ഡോക്‌ടർ ഫേസ്‌ബുക്കിലൂടെയാണ്(Facebook) ആരോപണം ഉന്നയിച്ചത്.

ഇതേതുടർന്ന് പരാതിക്കാരിയിൽനിന്ന് കൂടുതൽ വിവരം ആവശ്യപ്പെട്ടതായും, ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും അവർ വ്യക്തമാക്കി. 2019 ഫെബ്രുവരി മാസത്തിൽ സീനിയർ കൺസൾട്ടന്‍റിനെതിരെ പരാതി പറയാൻ സീനിയർ ഡോക്‌ടറുടെ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽ വൈകുന്നേരം ഏഴ്‌ മണിയോടെ എത്തിയ സമയത്താണ് ദുരനുഭവമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്.

ഡോക്‌ടര്‍ തന്നോട് അപ്രതീക്ഷിതമായി പെരുമാറിയതിന്‍റെ പിറ്റേദിവസം തന്നെ ആശുപത്രി അധികാരികളോട് വാക്കാൽ പരാതി പറഞ്ഞിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥൻ ആയതിനാലും ഇന്‍റേണ്‍ഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയം മൂലവും അന്ന് കൂടുതൽ പരാതി നൽകാൻ സാധിച്ചില്ല. ആ ഡോക്‌ടർ ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോൾ പോസ്‌റ്റിടുന്നതെന്നും അതിക്രമം നേരിട്ട ഡോക്‌ടര്‍ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വിഷയം തുറന്നു പറയാൻ പോലും എനിക്ക് ഒരുപാട് വർഷങ്ങൾ വേണ്ടി വന്നു. വേട്ടക്കാരനെ തുറന്നുകാട്ടാനും അവന്‍റെ ചെയ്‌തികളെക്കുറിച്ച് എല്ലാവരും അറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഞാനടക്കമുള്ള വനിത ഡോക്‌ടർമാർക്ക് നീതി ലഭിക്കണം.

ഇത്തരം ഡോക്‌ടർമാർ സമൂഹത്തിന് നാണക്കേടാണ്, അവരെ പ്രാക്‌ടീസ് ചെയ്യാൻ അനുവദിക്കരുത്. എന്‍റെ പോസ്‌റ്റ് ശരിയായ ആളുകളിലേക്ക് എത്തുമെന്നും, അത്തരം വക്രബുദ്ധികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതീജീവിത കുറിച്ചു.

അതേസമയം, സംഭവത്തിൽ ഡോക്‌ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി. 2019ല്‍ നടന്ന സംഭവത്തില്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്‌ടര്‍ക്കെതിരെയുള്ള വനിത ഡോക്‌ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഫേസ്‌ബുക്കില്‍ വനിത ഡോക്‌ടര്‍ ഇട്ട പോസ്‌റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്.

ഇതുസംബന്ധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാനും അന്വേഷണം നടത്താനും ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.

മന്ത്രവാദത്തിന്‍റെ പേരിൽ ലൈംഗികാതിക്രമം(women was Sexually assault by Fraud Monk): അതേസമയം, പ്രേതബാധയുണ്ടെന്ന് ആരോപിച്ച് യുവതിക്ക് നേരെ ലൈഗികാതിക്രമം നടത്തി മന്ത്രവാദി(Monk). ഹൈദരാബാദ് ഹുസൈനി ആലം പ്രദേശത്താണ് സംഭവം നടന്നത്. തന്ത്രിക്ക് മസഖ് ഖാന്‍ എന്ന വ്യാജ സന്യാസിയാണ് യുവതിയോട് അതിക്രമം കാണിച്ചത്.

ഇന്‍റര്‍ വിദ്യാര്‍ഥിനിയായ യുവതിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് തലബ്‌കെട്ട ഭവാനി നഗര്‍ സ്വദേശിയുമായി യുവതി വിവാഹിതയായത്. ഇതിനിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ യുവതിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ഇത് പ്രേതബാധയാണെന്നാണ് ഭര്‍ത്താവിന്‍റെ അമ്മ ആരോപിച്ചത്.

ഇതേതുടര്‍ന്ന് പ്രേതബാധ ഒഴിപ്പിക്കാന്‍ ബർകത്‌പുരയിലെ ബാബയുടെ അടുക്കലെത്തി പൂജ നടത്തി. പുജയ്‌ക്കായി ഭർത്താവിനൊപ്പം സന്ന്യാസിയുടെ വീട്ടിലെത്തിയ യുവതിയുടെ കണ്ണുകൾ ഭർത്താവിനെ കൊണ്ട് കെട്ടിച്ചു. ശേഷം പൂജയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഭർത്താവിനെ വീടിന് പുറത്തിരുത്തി. തുടർന്നാണ് മസഖ്‌ ഖാൻ യുവതിയോട് അതിക്രമം കാണിച്ചത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.