ETV Bharat / state

കുസാറ്റ് ടെക്‌ ഫെസ്റ്റിനിടെ വന്‍ ദുരന്തം ; 4 മരണം, എഴുപതോളം പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം - കുസാറ്റ് ദുരന്തം

Cusat Techfest: കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ചു. അപകടം ഗാനമേള നടന്ന ഓഡിറ്റോറിയത്തില്‍.

കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ വന്‍ തിരക്ക്  Stampade Death At Cusat Techfest In Kochi  കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ വന്‍ തിരക്ക്  Cusat Techfest
Stampade Death At Cusat Techfest In Kochi
author img

By ETV Bharat Kerala Team

Published : Nov 25, 2023, 8:28 PM IST

Updated : Nov 25, 2023, 10:52 PM IST

കുസാറ്റിലെ ടെക്‌ ഫെസ്റ്റിനിടെ വന്‍ തിരക്ക് ; 4 മരണം

എറണാകുളം: കൊച്ചിയിലെ കുസാറ്റ് ടെക്‌ഫെസ്റ്റിലെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. 60 ലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. 2 വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.

കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

ഗാനമേള നടന്ന ഓഡിറ്റോറിയത്തിലാണ് അപകടം. ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്‌ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിപാടിയുടെ സമാപന ദിവസമാണിന്ന്.

ഗാനമേളക്കിടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ചെയ്‌തിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായ മഴ പെയ്‌തതോടെ പുറത്ത് നിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറി. ഇതോടെ തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടാകുകയായിരുന്നു.

Last Updated : Nov 25, 2023, 10:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.