എറണാകുളം : കല്യാണി പ്രിയദർശന്‍ (Kalyani Priyadarshan ) കമന്‍റേറ്ററായി എത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' (Sesham Mikeil Fathima) തിയേറ്ററുകളിൽ എത്തി. കല്യാണിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രം തന്നെയാണ് 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നിരവധി ബോളിവുഡ് സിനിമകളുടെ ഛായാഗ്രഹകൻ സന്താനമാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
വലിയ ചിത്രങ്ങൾ മാത്രം വിതരണത്തിന് എടുക്കുന്ന ഗോകുലം മൂവീസ് ചിത്രത്തിന്‍റെ ആശയമേന്മ കണ്ട് മനസിലാക്കിയ ശേഷമാണ് വിതരണത്തിന് തയ്യാറായതെന്ന് നേരത്തെ പ്രസ്‌താവിച്ചിരുന്നു. റൂട്ട് സ്റ്റുഡിയോസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദളപതി വിജയ് ചിത്രം ലിയോയുടെ കോ-പ്രൊഡ്യൂസർ കൂടിയാണ് പാഷൻ സ്റ്റുഡിയോസ്.
തന്‍റെ പത്തുവർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ചിത്രം എന്ന് സംവിധായകൻ മനു സി കുമാർ (Director Manu C Kumar ) പറഞ്ഞു. മലപ്പുറത്തുകാരിയായ സാധാരണ പെൺകുട്ടി കമന്‍റേറ്ററാകാൻ ആഗ്രഹിക്കുന്നതാണ് ചിത്രം. കമന്‍ററി മുഖ്യ ആഖ്യാനമായി വരുന്നതുകൊണ്ടുതന്നെ ചിത്രത്തിലെ ശബ്‌ദവിന്യാസം മികച്ചതാണ്. മികച്ച തിയറ്റർ എക്‌സ്‌പീരിയൻസ് സമ്മാനിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിലൂടെ നീളം കല്യാണിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആകും. സിനിമയും ജീവിതവുമായി ബന്ധപ്പെടുത്തി ധാരാളം കഥാപാത്രങ്ങൾ ഈ സിനിമയിൽ വന്നു പോകുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള നിരവധി പേർ കഥാപാത്രങ്ങളാകാതെ വ്യക്തികളായി തന്നെ ചിത്രത്തിൽ എത്തുന്നു.
Also Read : ആൻസൺ പോൾ, ആരാധ്യ ആന്‍ ഒന്നിക്കുന്ന 'താൾ' ; കളറായി പ്രീ ലോഞ്ച് - ഓഡിയോ റിലീസ്
മാധ്യമപ്രവർത്തകനായിരുന്ന സംവിധായകൻ മനു 2012 മുതലാണ് സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങുന്നത്. ഇതുവരെ ആരെയും അസിസ്റ്റ് ചെയ്‌തിട്ടില്ല. സിനിമ കൃത്യമായി പഠിക്കാൻ 10 വർഷം എടുത്തു. 10 വർഷം കൊണ്ട് ഏഴ് തിരക്കഥകൾ പൂർത്തിയാക്കിയിരുന്നു. അതിൽ ഏഴാമത് തിരക്കഥയാണ് 'ശേഷം മൈക്കിൽ ഫാത്തിമ'.
ഷൈജു ദാമോദരൻ ഷൈജു ദാമോദരനായി തന്നെയാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ പേരിൽ നിന്നുതന്നെ സിനിമ എന്താണെന്ന് വായിച്ചെടുക്കാൻ കഴിയുമെന്ന് ഷൈജു ദാമോദരൻ പ്രസ്‌താവിച്ചു. മനു എന്ന സംവിധായകന്‍റെ കാഴ്‌ചപ്പാട് കൃത്യമായി സിനിമയിൽ പ്രകടമാണ്. ഞാൻ ജോലി ചെയ്യുന്ന പ്രഫഷണൽ മേഖല കമന്‍ററിയാണ്. അത് കൃത്യമായി അന്തസത്ത ചോരാതെ ചിത്രത്തിൽ ഉൾപ്പെടുത്തിയതിൽ സന്തോഷവാനാണ്.
Also Read : മാധ്യമപ്രവർത്തകനായി സംവിധായകൻ, മറുപടി പറഞ്ഞ് കല്യാണി പ്രിയദർശൻ, കുഞ്ഞു സ്വപ്‌നങ്ങളുടെ 'ശേഷം മൈക്കിൽ ഫാത്തിമ'
അടയാളപ്പെടുത്തി വെക്കാവുന്ന ആദ്യ മലയാള കമന്‍ററി ഓറിയന്‍റഡ് ചിത്രം കൂടിയാണിത്. ടീസറിലെ 'കമന്‍ററിയാണ് കളിയുടെ ജീവൻ' എന്ന ഡയലോഗ് എന്നെ വല്ലാതെ ആകർഷിച്ചു. എന്‍റെ ഒരുതരത്തിലുള്ള സഹായവും ചിത്രത്തിൽ കല്യാണിക്ക് ലഭിച്ചിട്ടില്ലെന്നും ഷൈജു ദാമോദരൻ പറഞ്ഞു. ഫെമിന ജോർജ്, സുധീഷ്, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.