ETV Bharat / state

ആയിഷ സുൽത്താനയ്‌ക്ക് ഇടക്കാല മുൻകൂർ ജാമ്യം - aisha sultana

ഞായറാഴ്ച ലക്ഷദ്വീപ് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും ആയിഷ സുൽത്താനയ്ക്ക് കോടതി നിർദേശം നൽകി.

ഐഷ സുൽത്താനയ്‌ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു  ഐഷ സുൽത്താന  ഇടക്കാല മുൻകൂർ ജാമ്യം  രാജ്യദ്രോഹ കുറ്റം  sedition case  aisha sultana  high court grants interim anticipatory bail to aisha sultana
ഐഷ സുൽത്താനയ്‌ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു
author img

By

Published : Jun 17, 2021, 5:47 PM IST

എറണാകുളം: ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ആയിഷ സുൽത്തനായ്ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്‌താൽ അമ്പതിനായിരം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്‌ത് ഒരാഴ്‌ചത്തേക്ക് ജാമ്യം നൽകണം. അറസ്റ്റ് ചെയ്‌താൽ അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിർദ്ദേശിച്ചു.

ആയിഷ സുൽത്തനായ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം

ഞായറാഴ്ച ലക്ഷദ്വീപ് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും ആയിഷ സുൽത്താനയ്ക്ക് കോടതി നിർദേശം നൽകി. തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലന്നായിരുന്നു ആയിഷ സുൽത്താനയുടെ വാദം. വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഭരണകൂടത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ജൈവായുധം എന്നുള്ള വാക്ക് ഇത്ര വലിയ പ്രശ്നം ആണെന്ന് അറിയില്ലായിരുന്നു. പിറ്റേ ദിവസം തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്താൽ മാത്രമേ രാജ്യദ്രോഹ കുറ്റം നിലനിൽക്കൂ എന്നും ഹർജിക്കാരി ചൂണ്ടികാണിച്ചു.

READ MORE: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ ചോദ്യം ചെയ്‌ത ഹർജി തള്ളി ഹൈക്കോടതി

പൊലീസിന് മുമ്പാകെ ഹാജരാകാൻ തയ്യാറാണെന്ന് ആയിഷ സുൽത്താന കോടതിയെ അറിയിച്ചു. അതേസമയംഅയിഷയുടെ മുൻകൂർ ജാമ്യ ഹർജിയെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തു. ചാനൽ ചർച്ചയിൽ ചൈനയുമായി കേന്ദ്ര സർക്കാരിനെ താരതമ്യം ചെയ്തു. ഇതിൽ നിന്നും ആയിഷയുടെ ലക്ഷ്യം വ്യക്തമായിരുന്നു. ലക്ഷദ്വീപിൽ സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് പോലും വിഘടനചിന്തകൾ ഉണ്ടാവുന്ന ഒരു പരാമർശം ആണ് ഹർജിക്കാരി നടത്തിയത്. ആയിഷ ഗുരുതരമായ കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തിലായിരിക്കണം ചോദ്യം ചെയ്യലെന്ന് കോടതി

കേന്ദ്ര സർക്കാരിനെതിരായ പരാമർശം ഗുരുതരമാണ്. പൊതു സമാധാനം തകർക്കുകയോ സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുകയോ ചെയ്താൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കും. ചൈന ചെയ്തതു പോലെ ബയോ വെപ്പൺ ജനങ്ങൾക്കെതിരെ ഉപയോഗിച്ചുവെന്നു മനപൂർവം പറഞ്ഞതാണ്. പിന്നീട് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു. ക്ഷമ പറഞ്ഞത് അഭിനയം മാത്രമാണ്. നൂറ് ശതമാനം മുസ്ലീങ്ങൾ മാത്രം വസിക്കുന്ന ദ്വീപ്പ് നിവാസികളെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്ന വെന്നാണ് അയിഷയുടെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റെന്നും കേന്ദ്ര സർക്കാർ ചൂണ്ടികാണിച്ചു.

READ MORE: ആയിഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് ഭരണകൂടവും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു. കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോ​ഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. കലാപം ഉണ്ടായാലും ഇല്ലെങ്കിലും 124 എ നിലനിൽക്കും. അന്വേഷണത്തോട് ഹർജിക്കാരി സഹകരിക്കണമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീഷ് വിശ്വനാഥൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അതേസമയം ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.