ETV Bharat / state

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; അമിതവേഗതയെന്ന് ആരോപണം - കൊച്ചി

27 കുട്ടികൾ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു
author img

By

Published : Aug 26, 2019, 3:03 PM IST

Updated : Aug 26, 2019, 5:42 PM IST

എറണാകുളം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിന് സമീപം സ്കൂൾ ബസ് അപകടത്തിൽ പെട്ടു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ പഴമ്പിള്ളിച്ചാലിൽ നിന്നും ഊന്നുകല്ലിലെ സ്കൂളിലേക്ക് വരും വഴിയായിരുന്നു അപകടം. 27 കുട്ടികൾ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽ ആളപായമില്ല. അപകടത്തിൽപ്പെട്ടവരെ കോതമംഗലം ധർമ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്‍കി വിട്ടയച്ചു.

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; അമിതവേഗതയെന്ന് ആരോപണം

വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമായി കണക്കാക്കുന്നത്. അതേ സമയം ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ബസ് അമിത വേഗതയിലായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞതായി മാതാപിതാക്കൾ ആരോപിക്കുന്നു. അപകടകരമായ വളവിന് സമീപമാണ് ബസ് ഇടിച്ച് നിന്നത്. ബസിന്‍റെ മുൻവശമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ സീറ്റിൽ നിന്ന് തെറിച്ച് വീണു. ബസ് അമിത വേഗതയിലായിരുന്നുവെന്ന രക്ഷിതാക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതർ നിഷേധിച്ചു.

Intro:Body:കോതമംഗലം:
കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ആറാം മൈലിനു സമീപം സ്കൂൾ ബസ് അപകടത്തിൽ പെട്ടു .ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ പഴമ്പിള്ളിച്ചാലിൽ നിന്നും ഊന്നുകല്ലിലെ സ്കൂളിലേക്ക് വരും വഴിയായിരുന്നു അപകടം. 27-ാളം കുട്ടികൾ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടവരെ കോതമംഗലം ധർമ്മഗിരിയാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമായി കണക്കാക്കുന്നത്. അതേ സമയം ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ബസ് അമിത വേഗതയിലായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. വളരെ അപകടകരമായ വളവിന് സമീപമാണ് ബസ് ഇടിച്ച് നിന്നത്. ബസ്സിന്റെ മുൻവശത്തെ ഭാഗമാണ് ഇ ടി ച്ചത്. ഇടിയുടെ ആഘാതത്തി ൽ പല കുട്ടികളും സീറ്റിൽ നിന്ന് നിന്ന് തെറിച്ച് വീണാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബസ് ഇടിച്ച് നിന്നതിന്റെ നടത് ഭാഗം താഴ്ച്ചയേറിയ കൊക്കയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന രക്ഷിതാക്കളുടെ ആരോപണം
സ്കൂളധികൃതർ നിഷേധിച്ചു.

ബൈറ്റ് - 1 നിതിൻ (രക്ഷകർത്താവ്)
ബൈറ്റ് - 2 - ജോസഫ് ( പ്രിൻസിപ്പാൾ )
ബൈറ്റ് - 3 - ദേവകി - കുട്ടിയുടെ അമ്മConclusion:etv bharath kothamangalam
Last Updated : Aug 26, 2019, 5:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.