ETV Bharat / state

ഇരുമ്പാണി തട്ടി മുളയാണി വച്ച്... ഒരു വടക്കൻ വീരഗാഥയിലെ കടുകട്ടി ഡയലോഗുകൾ മമ്മൂട്ടി ഹൃദ്യസ്ഥമാക്കിയതിന് പിന്നിലെ തന്ത്രം - മമ്മൂട്ടിയുടെ പ്രശസ്‌തമായ ഡയലോഗുകള്‍

Mammootty's hard work in cinema: ഏതൊരു അഭിനേതാവിനും എളുപ്പത്തില്‍ വഴങ്ങാത്ത എംടിയുടെ ഭാഷ. ഒരു വടക്കന്‍ വീരഗാഥയിലാകട്ടെ കടുകട്ടിയുള്ള നീളന്‍ ഡയലോഗുകളും. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി പൂവ് പൊട്ടിക്കുന്ന ലാഘവത്തോടെ അവയെല്ലാം അവതരിപ്പിച്ചു. എംടിയുടെ ഡയലോഗുകള്‍ക്കായി മമ്മൂട്ടി തന്നെ പാകപ്പെട്ടുത്തിയത് ഇങ്ങനെ...

Mammootty s hard work in cinema  Sathyan Anthikad about Mammootty s hard work  Sathyan Anthikad about Mammootty  Sathyan Anthikad reveals Mammootty s trick  Mammootty s trick to grasping dialogues  ഇരുമ്പാണി തട്ടി മുളയാണി വച്ച്  ഒരു വടക്കൻ വീരഗാഥയിലെ ഡയലോഗുകൾ  മമ്മൂട്ടി  ഒരു വടക്കന്‍ വീരഗാഥ  സിനിമയ്‌ക്കായി മമ്മൂട്ടി ചെയ്യുന്നത്  മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി  മമ്മൂട്ടി ചിത്രങ്ങള്‍  മമ്മൂട്ടിയുടെ പ്രശസ്‌തമായ ഡയലോഗുകള്‍  Oru Vadakkan Veeragatha
Sathyan Anthikad about Mammootty's hard work
author img

By ETV Bharat Kerala Team

Published : Dec 23, 2023, 3:43 PM IST

അനുഭവം പങ്കുവച്ച് സത്യന്‍ അന്തിക്കാട്

ടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴിക കല്ലുകളിൽ ഒന്നാണ് 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ (Oru Vadakkan Veeragatha). എംടിയുടെ അക്ഷരങ്ങൾക്ക് ദൃശ്യഭാഷ ഒരുക്കിയത് ഹരിഹരനായിരുന്നു. സിനിമയിലെ കഥാപാത്രമായ ചന്തുവിന്‍റെ സംഭാഷണങ്ങൾ ഓർത്തിരിക്കാത്ത മലയാളിയില്ല.

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇരുമ്പാണി തട്ടി മുളയാണി വച്ച് എന്ന് തുടങ്ങുന്ന സിനിമയിലെ സംഭാഷണം പറഞ്ഞു നോക്കാത്തവരായും ആരും തന്നെ ഇല്ല. ചിത്രത്തിലെ സംഭാഷണങ്ങൾ ഒരു സാധാരണ പ്രേക്ഷകർ എന്ന രീതിയിൽ ശ്രദ്ധിച്ചാൽ മനസിലാകുന്ന ഒരു വസ്‌തുതയുണ്ട്. എംടിയുടെ ഭാഷ ഏതൊരു അഭിനേതാവിനും എളുപ്പം വഴങ്ങുന്നതല്ല. ടൺ കണക്കിന് ഭാരമുള്ള വാക്കുകളെ ഒരു യോദ്ധാവിനെ പോലെ പൂവ് പൊട്ടിക്കുന്ന ലാഘവത്തിൽ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചു.

അതുകൊണ്ടുതന്നെയാണ് അദ്ദേഹം പകരം വയ്ക്കാൻ ഇല്ലാത്ത നടന്മാരിൽ ഒരാളായി മലയാള സിനിമയെ സംബന്ധിച്ച് മാറിയതും. ഒരു വടക്കൻ വീരഗാഥയുടെ തിരക്കഥ ആദ്യമായി എംടിയിൽ നിന്ന് കൈപ്പറ്റുമ്പോൾ ഏതൊരു സാധാരണക്കാരനെ പോലെ മമ്മൂട്ടിയും പകച്ചിരുന്നുവെന്ന് നടൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തി (Sathyan Anthikad reveals Mammootty s trick to grasping dialogues). കടുകട്ടിയുള്ള സംഭാഷണങ്ങൾ ഹൃദ്യസ്ഥമാക്കാൻ ബുദ്ധിമുട്ടായിരുന്നത് കൊണ്ട് തന്നെ അതൊക്കെ മനപാഠമാക്കാൻ മമ്മൂട്ടി ഒരു തന്ത്രം കണ്ടുപിടിച്ചു.

ഒരു വടക്കൻ വീരഗാഥ എന്ന സിനിമ ചിത്രീകരണം ആരംഭിക്കുന്നതിനും മുൻപ് എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ മമ്മൂട്ടി ഒപ്പം കൂട്ടി. യാത്രയിൽ മമ്മൂട്ടിയുടെ കാറിലെ മ്യൂസിക് പ്ലെയറിൽ എം ടി വാസുദേവൻ നായരുടെ ശബ്‌ദത്തിൽ കുറെയധികം സംഭാഷണങ്ങൾ അടങ്ങിയ ഒരു കാസറ്റ് പ്ലേ ചെയ്യുന്നുണ്ടായിരുന്നു (Sathyan Anthikad about Mammootty's hard work).

എന്തായിത് എന്നുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. 'ഞാനൊരു വലിയ സിനിമയുടെ ഭാഗമാകാൻ പോകുന്നു. കഥാപാത്രത്തിന്‍റെ പേര് ചന്തു. കുറച്ചു വലിയ പരിപാടിയാണ്.'

തിരക്കഥയിലെ ഡയലോഗുകൾ പഠിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് മമ്മൂട്ടി നേരെ കോഴിക്കോട് എത്തി എം ടി വാസുദേവൻ നായരെ കണ്ടു. ഡയലോഗുകൾ എംടിയുടെ സ്വരത്തിൽ അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ച് ഒരു കാസറ്റിൽ റെക്കോർഡ് ചെയ്തെടുത്തു. പിന്നീട് യാത്രകളിലും സമയം കിട്ടുമ്പോഴും ഒക്കെ ഇതിങ്ങനെ കേട്ടുകേട്ട് സംഭാഷണങ്ങൾ പഠിക്കും.

എം ടി സംഭാഷണങ്ങൾ പറയുന്ന രീതി. മോഡുലേഷൻ, സംഭാഷണം നിർത്തേണ്ട സ്ഥലം എന്നതൊക്കെ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ മമ്മൂട്ടി കേട്ടു പഠിച്ചു. നിശബ്‌ദമായ ഇത്തരം കഷ്‌ടപ്പാടുകൾ ആണ് മമ്മൂട്ടിയെ പോലുള്ളവരെ വലിയ നിലയിൽ എത്തിച്ചതെന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.