ETV Bharat / state

സന്തോഷ് ട്രോഫി കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു - santhosh trophy 2019 kerala team

ടീമിൽ 13 പുതുമുഖങ്ങൾ. ഗോൾകീപ്പർ മിഥുൻ വി.യാണ് ടീം ക്യാപ്റ്റൻ.

santhosh trophy
author img

By

Published : Oct 30, 2019, 3:13 PM IST

Updated : Oct 30, 2019, 6:15 PM IST

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു. 20 അംഗ ടീമിന്‍റെ പരിശീലകൻ ബിനോ ജോർജും നായകൻ ഗോൾ കീപ്പർ മിഥുൻ വി.യുമാണ്. ഏഴ് അണ്ടർ 21 താരങ്ങൾ അടങ്ങുന്ന ടീമില്‍ ആറ് റിസർവ് താരങ്ങളുണ്ട്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫി കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് പുതിയ ടീമിലുള്ളത്. 13 പേർ പുതുമുഖങ്ങളാണ്.

സന്തോഷ് ട്രോഫി കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു

ഒന്നര മാസത്തോളം പരിശീലനം നടത്തിയ ടീമിന് പത്തിലധികം മത്സരങ്ങൾ കളിച്ച അനുഭവ പരിചയമുണ്ട്. എല്ലാവരും മികച്ച താരങ്ങളാണെന്നും കേരളത്തിനായി നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. സന്തോഷ് ട്രോഫിയിൽ കളിച്ചില്ലെങ്കിലും വിവിധ ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് ടീമിലുള്ളതെന്ന് ക്യാപ്റ്റൻ മിഥുൻ വി പറഞ്ഞു. അടുത്ത മാസം അഞ്ച് മുതലാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടുമടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.

സച്ചിൻ സുരേഷ്, അജിൻ ടോം, അലക്‌സ് സജി, റോഷൻ, ഹ്യഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിപിൻ തോമസ്, സഞ്ജു ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപ്പറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം,എസ് എന്നിവരാണ് ടീം അംഗങ്ങൾ.

Intro:

Body:സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു. ഗോൾകീപ്പർ താരം മിഥുൻ വി യാണ് ടീമിന്റെ ക്യാപ്റ്റൻ. ബിനോ ജോർജ് പരിശീലകനായി എത്തുന്ന ടീമിൽ ഇരുപതംഗങ്ങളാണ് ഉള്ളത്. hold ഏഴ് അണ്ടർ 21 താരങ്ങൾ അടങ്ങുന്നതാണ് കേരള ടീം. ആറ് പേര് റിസർവ് താരങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫി കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് ഇത്തവണത്തെ ടീമിലുള്ളത്. ടീമിൽ ഇത്തവണ 13 പുതുമുഖങ്ങളാണ് ഉള്ളത്. കേരളത്തിൽ നിന്നുള്ള ഏറ്റവും നല്ല കുട്ടികളെയാണ് ടീമിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഒന്നര മാസത്തോളം പ്രാക്ടീസ് ചെയ്ത ടീം പത്തോളം പരിശീലനം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടീമിലെ എല്ലാ അംഗങ്ങളും വളരെയധികം വാശിയോടെയാണ് പ്രാക്ടീസ് സെഷനിൽ കഴിച്ചതെന്നും ഈ ടീമിന് നന്നായി കളിച്ച് കേരളത്തിനായി നേട്ടം കൈവരിക്കാൻ സാധിക്കുമെന്നമാണ് പ്രതീക്ഷയെന്നും ടീം പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. byte സന്തോഷ് ട്രോഫിയിൽ കളിച്ചില്ലെങ്കിലും നല്ല ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് ടീമിലുള്ളതെന്നും ടീം എന്ന നിലയിൽ എല്ലാവരും വലിയ പ്രതീക്ഷയിലാണെന്നും ക്യാപ്റ്റൻ മിഥുൻ വി പറഞ്ഞു. byte സച്ചിൻ സുരേഷ്, അജിൻ ടോം, അലക്സ് സജി, റോഷൻ വി ജിജി, ഹ്യഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിപിൻ തോമസ്, സഞ്ജു ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപ്പറമ്പൻ, മൗസുഫ് നിസ്സാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം എസ് എന്നിവരാണ് ടീമിൽ ഉള്ളത്. അടുത്ത മാസം അഞ്ചാം തീയതി മുതലാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്നാട് മടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. ETV Bharat kochi

Conclusion:
Last Updated : Oct 30, 2019, 6:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.