എറണാകുളം: പുല്ലുവഴി - മലമുറി റോഡിന്‍റെ ടാറിങ് നിലവാരമില്ലാതെ നടത്തുന്നതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കോടികൾ മുടക്കി ടാർ ചെയ്യുന്ന പുല്ലുവഴി, മല മുറി റോഡിന് നിലവാരമില്ലെന്നും അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചാണ് നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്. നിർമാണത്തിലെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി പിഡബ്ല്യൂഡിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഇതിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയമായ ടാറിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ കോൺട്രാക്ടർ കൈയേറ്റം ചെയ്തെന്നും നാട്ടുകാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയമായിട്ടുപോലും അഴിമതിക്ക് ഒരു കുറവുമില്ലെന്നാണ് ഇവരുടെ ആക്ഷേപം.
റോഡ് ടാറിങിന് നിലവാരമില്ല ; പുല്ലുവഴിയിൽ പ്രതിഷേധവുമായി നാട്ടുകാർ - Road tarring is not up to standard
അശാസ്ത്രീയമായ ടാറിങ്ങിനെ ചോദ്യം ചെയ്ത നാട്ടുകാരെ കോൺട്രാക്ടർ കൈയേറ്റം ചെയ്തെന്നും നാട്ടുകാർ ആരോപിച്ചു