ETV Bharat / state

ചൂർണിക്കര വ്യാജരേഖ കേസ്; റവന്യു ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ - റവന്യു

തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ ഓഫീസിലെ ക്ലര്‍ക്ക് അരുണ്‍ ആണ് കസ്റ്റഡിയിലായത്

ചൂർണിക്കര വ്യാജരേഖ കേസ് : റവന്യു ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
author img

By

Published : May 10, 2019, 6:06 PM IST

കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ റവന്യു ഉദ്യോഗസ്ഥനെ പൊലിസ് കസറ്റഡിയിലെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യു ഓഫിസിലെ ക്ലർക്ക് അരുണ്‍ ആണ് പിടിയിലായത്. ഇടനിലക്കാരൻ അബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി.

വ്യാജരേഖയുണ്ടാക്കി ഭൂമി തരം മാറ്റിയ ഇടനിലക്കാരൻ അബുവിന്‍റെ അറസ്റ്റ് ഉന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. വ്യാജരേഖയുണ്ടാക്കുന്നതിന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു പൊലീസിന് മൊഴി നൽകിയിരന്നു. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തിയ നിരവധി പ്രമാണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഭൂമി തരം മാറ്റുന്നതിന് വേണ്ടി വ്യാജരേഖയുണ്ടാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് ഏഴ് ലക്ഷം രൂപ അബു നൽകിയെന്ന് ഭൂവുടമ ഹംസ പൊലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. വ്യാജരേഖയുണ്ടാക്കാൻ അബുവിൽ നിന്ന് ഏതൊക്കെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റി, ഉദ്യോഗസ്ഥർ എന്തൊക്കെ സഹായം അബുവിന് ചെയ്തുകൊടുത്തു തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

Intro:Body:

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് ഉപയോഗിക്കാം. നിയന്ത്രണങ്ങളോടെ വിളംബരം നടത്തിക്കാമെന്ന് നിയമോപദേശം. അപകടം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അഡീഷണല്‍ എജിയാണ് നിയമോപദേശം നല്‍കിയത്. മേല്‍നോട്ട സമിതിയോഗം  വൈകിട്ട് ഏഴിന് തൃശൂരില്‍ ചേരും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.