ETV Bharat / state

കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് കടുപ്പിച്ച് വിശ്വാസികള്‍

അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇന്ന്‌ പാരിഷ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കും

പ്രമേയം
author img

By

Published : Jul 7, 2019, 10:00 AM IST

കൊച്ചി: കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ. അൽമായ സംഘടനകളുടെയും പാസ്റ്റർ കൗൺസിലിന്‍റെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിൽ ചേരും. അതിരൂപതയുടെ ഭരണപരമായ ചുമതലകൾ കർദിനാളിന് നല്‍കിയതിനെതിരെയും ചുമതലകളിൽ നിന്നും മാറ്റിയ സഹമെത്രാന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് യോഗം ചേരുന്നത്. അതേസമയം ഈ ആവശ്യങ്ങളുന്നയിച്ച് അതിരൂപതയിലെ പള്ളികളിലും ഇന്ന്‌ പാരിഷ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കും. കഴിഞ്ഞ ദിവസങ്ങളിൽ 50 ശതമാനത്തോളം പള്ളികളിൽ പ്രമേയം പാസാക്കിയതായി എഎംടി(ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്‍റ് ഫോര്‍ ട്രാന്‍സ്‌പരന്‍സി) അവകാശപ്പെട്ടു. പാസാക്കിയ പ്രമേയം പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്ന് സിറോ മലബാർ സഭാ സിനഡിനും വത്തിക്കാനും സമർപ്പിക്കും.

Intro:Body:

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളിലൊരു വിഭാഗം. അൽമായ സംഘടനകളുടെയും പാസ്റ്റർ കൗൺസിലിന്റെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിൽ ചേരും. കർദിനാൾ ആലഞ്ചേരി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ ഏറ്റെടുത്തതിനെതിരെയും, ചുമതലകളിൽ നിന്നും മാറ്റിയ സഹായമെത്രാന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് യോഗം ചേരുന്നത്. അതേ സമയം ഇതേ ആവശ്യങ്ങളുന്നയിച്ച് ഇന്നും അതിരൂപതയിലെ പള്ളികളിൽ പാരിഷ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കും.കഴിഞ്ഞ ദിവസങ്ങളിൽ അമ്പത് ശതമാനത്തോളം പള്ളികളിൽ പ്രമേയം പാസാക്കി കഴിഞ്ഞതായി എ എം.ടി അവകാശപ്പെട്ടു. സിറോ മലബാർ സഭാ സിനഡിനും വത്തിക്കാനും പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്ന് പാസ്സാക്കിയ പ്രമേയം സമർപ്പിക്കും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.