ETV Bharat / state

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി - മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി

രാജ്യത്തിൻ്റെ മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണന്ന് മന്ത്രി എ.സി.മൊയ്‌തീൻ

Republic Day Ernakulam  Minister AC Moidheen  national flag  Ernakulam  എറണാകുളം  മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി  റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷം; മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി
author img

By

Published : Jan 26, 2021, 3:47 PM IST

എറണാകുളം: എറണാകുളം കലക്ട്രേറ്റ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി. രാജ്യത്തിൻ്റെ മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിർത്താൻ കേരളത്തിന് കഴിഞ്ഞു. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകിയത്. ഭരണഘടന ഉറപ്പ് നൽകുന്ന മതനിരപേക്ഷത നമ്മുടെ നാടിൻ്റെ ജീവവായുവാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക്ക് ദിനാഘോഷം; മന്ത്രി എ.സി മൊയ്‌തീൻ ദേശീയ പതാക ഉയർത്തി

ബഹുസ്വരതയുള്ള ഒരു നാടിനെ ഒരുമിച്ച് നിർത്താൻ ഭരണഘടന ഏറെ സഹായിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്‌ടർ എസ്. സുഹാസ് ഉൾപ്പടെയുള്ള പ്രമുഖർ സംബന്ധിച്ചു. കമാന്‍ഡര്‍ വിനോദ് കുമാറാണ് പരേഡിനെ നയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിനെ വൈസ് അഡ്‌മിറൽ എ.കെ. ചൗള അഭിവാദ്യം ചെയ്‌തു. അദ്ദേഹം ദേശീയ പതാക ഉയർത്തുകയും യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുകയും ചെയ്‌തു. പന്ത്രണ്ട് പ്ലാറ്റൂൺ നാവികസേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.