എറണാകുളം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.15ന് മാർക്കേഴ്സ് കോളിന് ശേഷം 8:19ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8. 24ന് ജില്ലാ കലക്ടർ പരേഡിന്‍റെ അഭിവാദ്യം സ്വീകരിക്കും. 8.30ന് മന്ത്രി ദേശീയപതാകയുയർത്തും. തുടർന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
പരേഡിലെ മികച്ച പ്ലാറ്റൂണുകൾക്കും ജില്ലാ കലക്ടറുടെ സിവിലിയൻ പുരസ്കാരം ലഭിച്ചവർക്കും മന്ത്രി ഉപഹാരം നൽകും. കൊച്ചി മെട്രോ പൊലീസ് ഇൻസ്പെക്ടർ അനന്ദലാലാണ് പരേഡ് കമാണ്ടർ. കൊച്ചി സിറ്റി സബ് ഇൻസ്പെക്ടർ കെ.ജി.സിഖയാണ് സെക്കന്റ് ഇൻ കമാണ്ടര്‍. 10 സായുധ പ്ലാറ്റൂണുകൾ ഉൾപ്പടെ 19 പ്ലാറ്റൂണുകളും എട്ട് ബാന്‍റ് സംഘങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.