കാസർകോട്: മെസിക്കും അർജന്‍റീന ഫുട്ബോൾ ടീമിനും കേരളത്തിൽ നിറയെ ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ ലോകകപ്പ് ആദ്യ മത്സരത്തിൽ അർജന്‍റീന പരാജയപ്പെട്ടപ്പോൾ കരഞ്ഞു വൈറൽ ആയ ഒരു ആരാധകൻ ഉണ്ടായിരുന്നു കാസർകോട്. പത്താം ക്ലാസുകാരനയ നിബ്രാസ്. അന്ന് കരഞ്ഞെങ്കിലും മെസിയും ടീമും കേരളത്തിൽ എത്തുന്നതറിഞ്ഞ് നിബ്രാസ് ഇപ്പോൾ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്.
അന്ന് അർജന്‍റീയ്ക്ക് വേണ്ടി കരഞ്ഞ നിബ്രാസ് പിന്നീട് ഖത്തറിൽ പോയി അർജന്‍റീനയുടെ കളിയും മെസിയെയും ദൂരെ നിന്നും കണ്ടിരുന്നു. അന്ന് താനിട്ട മെസിയുടെ പേരുള്ള ജേഴ്‌സി ഇന്നും നിബ്രാസ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഫുട്ബോൾ കളിക്കാൻ പോകുമ്പോഴെല്ലാം ഈ ജേഴ്‌സി ആണ് ധരിക്കുന്നത്. അത്രയും ആരാധനയാണ് നിബ്രാസിന് മെസിയോടും അർജന്‍റീന ടീമിനോടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതോടെ നാട്ടിലും സ്‌കൂളിലും താരമായി മാറിയിരുന്നു നിബ്രാസ്. കേരളത്തിൽ വച്ച് കളി കാണണമെന്നും മെസിയെ അടുത്ത് കാണണമെന്നുമാണ് നിബ്രാസിന്‍റെ ആഗ്രഹം. പരീക്ഷയൊക്കെ വരാൻ ആയെങ്കിലും അർജന്‍റീന ടീം വന്നാൽ എന്തായാലും കളി കാണാൻ പോകുമെന്ന് നിബ്രാസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇഷ്‌ടതാരം ലയണൽ മെസി ലോകപ്പിലെ പത്താം ഗോൾ സ്വന്തമാക്കുന്നത് കാണാൻ ദോഹ ലുസൈൽ സ്റ്റേഡിയത്തിൽ നിബ്രാസും എത്തിയിരുന്നു. പ്രാഥമിക റൗണ്ടിൽ അർജൻ്റീന സൗദിയോട് തോറ്റതിൽ മനംനൊന്ത് തേങ്ങിക്കരയവേ ടീം തിരിച്ചുവരുമെന്ന് നിബ്രാസ് കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ ലോകകപ്പിൽ അർജന്‍റീന കിരീടം ചൂടി.