ETV Bharat / state

എറണാകുളം ജില്ലയില്‍ 319 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയുമായി ജില്ല ഭരണകൂടം

പറവൂർ, ആലുവ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായാണ് ക്യാമ്പുകള്‍ സജ്ജമാക്കിയത്

എറണാകുളം ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍  എറണാകുളം ദുരിതാശ്വാസ ക്യാമ്പുകള്‍  എറണാകുളം മഴക്കെടുതി  ദുരിതാശ്വാസ ക്യാമ്പുകള്‍  Relief camps  ernakulam Relief camps  kerala rain updates  kerala rains
എറണാകുളം ജില്ലയില്‍ 319 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയുമായി ജില്ല ഭരണകൂടം
author img

By

Published : Aug 2, 2022, 6:00 PM IST

എറണാകുളം: മഴക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ 319 പേരെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതിനായി നാല് താലൂക്കുകളിലായി 11 ക്യാമ്പുകളാണ് തുറന്നത്. പറവൂർ, ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ മൂന്ന് വീതവും കോതമംഗലത്ത് രണ്ട് ക്യാമ്പുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

98 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ആകെയുള്ള 319 അന്തേവാസികളിൽ 126 പേർ പുരുഷന്മാരും, 128 സ്ത്രീകളും, 65 പേർ കുട്ടികളുമാണ്. 15 അതിഥി തൊഴിലാളികളെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ടി.ജെ വിനോദ് എംഎല്‍എ, ജില്ല കലക്‌ടര്‍ ഡോ.രേണു രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഹൈക്കോടതി പരിസരം, കൊച്ചി മെട്രോ എം.ജി റോഡ് സ്‌റ്റോപ്പിന് സമീപം, മുല്ലശേരി കനാല്‍ എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. തുടര്‍ന്ന് കോര്‍പറേഷന്‍ ആസ്ഥാനത്ത് ഉന്നതതലയോഗവും ചേര്‍ന്നിരുന്നു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഇന്ന്(ഓഗസ്റ്റ് 2 ചൊവ്വ) വൈകിട്ടോടെ റിപ്പോര്‍ട്ട് നല്‍കാന്‍ പിഡബ്ല്യുഡി, ഇറിഗേഷന്‍, കോര്‍പറേഷന്‍, ഫയര്‍ഫോഴ്‌സ്, വാട്ടര്‍ അതോറിറ്റി, റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിയോട് ജില്ല കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ ഡെപ്യുട്ടി കലക്‌ടര്‍, കോര്‍പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്കാകും കമ്മിറ്റിയുടെ ഏകോപന ചുമതല. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടല്‍ നടത്തേണ്ട 20 സ്ഥലങ്ങള്‍ കണ്ടെത്തി രണ്ട് ദിവസത്തിനകം വെള്ളം ഒഴുകിപോകുന്നതിന് സംവിധാനം ഉണ്ടാക്കണം. കാനകളില്‍ നിന്നും ചെളി നീക്കേണ്ടതുള്ള സ്ഥലങ്ങളില്‍ നിന്നും അടിയന്തരമായി നീക്കുവാനും യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.