ETV Bharat / state

മാർ റാഫേൽ തട്ടില്‍ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് - Bishop Raphael Thattil

Raphael Thattil, Head of Syro-Malabar Church : ഷംഷാബാദ് രൂപതയുടെ ബിഷപ്പായ മാർ റാഫേൽ തട്ടിലിനെ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. മെത്രാന്‍മാര്‍ക്കിടയിലെ സൗമ്യ വ്യക്തിത്വം എന്ന വിശേഷണത്തിന് ഉടമയാണ് അദ്ദേഹം

Syro Malabar Church,Bishop Raphael Thattil,മാർ റാഫേൽ തട്ടില്‍,സിറോ മലബാർ സഭ ബിഷപ്പ്
Etv BharatBishop Raphael Thattil of Shamshabad diocese has been elected as the head of the Syro-Malabar Church
author img

By ETV Bharat Kerala Team

Published : Jan 10, 2024, 6:15 PM IST

Updated : Jan 10, 2024, 10:41 PM IST

എറണാകുളം : മാർ റാഫേൽ തട്ടിലിനെ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. ഷംഷാബാദ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പ് റാഫേൽ മെത്രാന്മാർക്കിടയിലെ സൗമ്യനായാണ് അറിയപ്പെടുന്നത് (Syro-Malabar Church Bishop Raphael Thattil). സഭാ സിനഡിന്‍റെ ആദ്യ സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെയായിരുന്നു പുതിയ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.

വത്തിക്കാനിൽ നിന്നും അംഗീകാരം ലഭിച്ചതോടെയാണ് ,സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലും വത്തിക്കാനിൽ വച്ചും ഒരേ സമയമാണ് മേജർ ആർച്ച്ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2010 ഏപ്രിൽ 10-ന് ബിഷപ്പായി നിയമിതനായ റാഫേൽ തട്ടിൽ തൃശൂരിലെ സഹായ മെത്രാനായും ബ്രൂണിയിലെ ടൈറ്റുലാർ ബിഷപ്പായും നിയമിതനായി.

2014-ൽ, ടെറിറ്റോറിയത്തിന് പുറത്ത് താമസിക്കുന്ന സിറോ-മലബാർ വിശ്വാസികളുടെ അപ്പസ്തോലിക സന്ദർശകനായി അദ്ദേഹം നിയമിതനായി. 2017 ഒക്ടോബർ 10-ന് ഷംഷാബാദിലെ സിറോ-മലബാർ കാത്തലിക് എപ്പാർക്കിയുടെ പ്രഥമ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ നാമകരണം ചെയ്‌തു. 2018 ജനുവരി 7-ന് സ്ഥാനാരോഹണവും ചെയ്തു. തൃശൂർ സെന്‍റ് തോമസ് കോളജ് എച്ച്എസിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, 1971 ജൂലൈ 04-ന് തോപ്പിലെ സെന്‍റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു.

സെന്‍റ് തോമസ് ആപ്പിൽ ഫിലോസഫി ആൻഡ് തിയോളജി പഠനം പൂർത്തിയാക്കി. 1980-ൽ കോട്ടയം സെമിനാരി. തൃശൂർ ഡോളൂറസ് ബസിലിക്കയിൽ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് അഭിഷിക്തനായി. 1980 ഡിസംബർ 21-ന് അദ്ദേഹം റോമിൽ ഉപരിപഠനം നടത്തി ഓറിയന്‍റല്‍ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. "സിറോ മലബാർ സഭയിലെ വൈദിക രൂപീകരണം: ഒരു ചരിത്ര-നിയമ പഠനം" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രബന്ധം.

സഭാ സിനഡിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴച തെരെഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ടുകളിൽ തന്നെ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ അനുമതിക്കായി പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ പേര് വത്തിക്കാനിലേക്ക് അയച്ച് കാത്തിരിക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് ,കുർബാന തർക്കങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നായിരുന്നു ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞത്.

ഇതേതുടർന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. സിറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽവച്ചാണ് മുപ്പത്തി രണ്ടാം സിനഡിന്‍റെ ആദ്യ സമ്മേളനം സംഘടിപ്പിച്ചത്. സിനഡിന്‍റെ ആദ്യ ദിവസം പ്രത്യേക പ്രാർത്ഥനകളാണ് നടന്നത്. സിറോ മലബാർ സഭയിലെ 55 ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇവരിൽ നിന്നും വോട്ടെടുപ്പിലൂടെയാണ് ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.

രണ്ടാമത്തെ റൗണ്ടില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ച റഫേൽ തട്ടിൽ ബിഷപ്പാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായത്. എറണാകുളം അതിരൂപതയിൽ കുർബാന തർക്കമുൾപ്പടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോപണത്തിന് അതീതനും സമവായത്തിലൂടെ സഭയെ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന ഒരു ബിഷപ്പ് സിറോ മലബലാർ സഭയെ നയിക്കണമെന്ന ആവശ്യത്തോട് നീതി പുലർത്തുന്ന രീതിയിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരെഞ്ഞെടുത്തത്. അതേസമയം സഭാ സിനഡ് ഈ മാസം 13ന് സമാപിക്കും. സഭയിൽ നിലനിൽ കുർബാന തർക്കം പരിഹരിക്കുക എന്നതാവും പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും, വിശ്വാസികളും കുർബാന ഏകീകരണത്തെ ശക്തമായി എതിർക്കുകയാണ്. ആറ് പതിറ്റാണ്ടായി തുടരുന്ന ആരാധനാ രീതി തുടരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സഭയുടെ പ്രഖ്യാപിത നിലപാടുകൾ സംരക്ഷിച്ചും വിശ്വാസികളുടെയും വൈദികരുടെയും ആവശ്യങ്ങൾ പരിഗണിച്ചും സഭയെ ഒറ്റക്കെട്ടായി നയിക്കുകയെന്ന ദൗത്യമാണ് പുതിയ ആർച്ച് ബിഷപ്പിന് മുന്നിലുള്ളത്.

Last Updated : Jan 10, 2024, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.