കാലടി: 2018 ഡിസംബറിലാണ് കാലടിയിലെ കോളജില്‍ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥി പീഡനത്തിന് ഇരയായതായി പരാതി ലഭിച്ചത്. കാട്ടൂർ പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട അതിയാരത്ത് വീട്ടിൽ ആദിഷ് മനോജ് (24) നെയാണ് പോലീസ് പിടികൂടിയത്. കാലടി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ സഹോദരങ്ങൾക്ക് എതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആദിഷിന്‍റെ ചേട്ടൻ അഗീഷ് നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. അരമന ബാര്‍ ഹോട്ടലില്‍ വച്ച് സഹോദരങ്ങള്‍ നിരവധി തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കാലടി മഞ്ഞപ്രയിൽ അരമന ബാർ ഹോട്ടലിൽ വച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. വിദേശത്തേക്ക് കടക്കുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആദിഷ് പിടിയിലായത്. പ്രതിയെ മഞ്ഞപ്രയിൽ എത്തിച്ച് മെഴിയെടുത്ത ശേഷം കാലടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ പീഡനക്കേസിലെ പ്രതി അറസ്റ്റില്‍ - വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്
വിദേശത്തേക്ക് കടക്കുന്നതിനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി ആദിഷ് പിടിയിലായത്.