എറണാകുളം: മാർക്ക് ദാന വിവാദത്തിൽ ചിലരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പരാമർശം അതീവ ഗൗരവമുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണർ പരസ്യമായി പ്രതികരിച്ചത് സ്ഥിതി ഗുരുതരമായതിനാലാണെന്നും ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ സാമ്പത്തിക രംഗം തകരുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാരിൻ്റെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നവംബർ മാസം പന്ത്രണ്ടാം തിയ്യതി സെക്രട്ടേറിയറ്റിലേക്കും പതിമൂന്നാം തിയതി കലക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാർക്ക് ദാന വിവാദം; ഗവർണറുടെ പരാമർശം അതീവ ഗൗരവമെന്ന് രമേശ് ചെന്നിത്തല - arif muhammed khana news
അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
എറണാകുളം: മാർക്ക് ദാന വിവാദത്തിൽ ചിലരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പരാമർശം അതീവ ഗൗരവമുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന കെ.ടി ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണർ പരസ്യമായി പ്രതികരിച്ചത് സ്ഥിതി ഗുരുതരമായതിനാലാണെന്നും ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ സാമ്പത്തിക രംഗം തകരുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാരിൻ്റെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നവംബർ മാസം പന്ത്രണ്ടാം തിയ്യതി സെക്രട്ടേറിയറ്റിലേക്കും പതിമൂന്നാം തിയതി കലക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Body:മാർക്ക് ദാന വിവാദത്തിൽ ചിലരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം അതീവ ഗൗരവമാണെന്നും ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
byte
ഗവർണർ പരസ്യമായി പ്രതികരിച്ചത് സ്ഥിതി ഗുരുതരമായതിനാലാണ്. ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ സാമ്പത്തിക രംഗം തകരുന്ന അവസ്ഥയിലാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നവംബർ മാസം പന്ത്രണ്ടാം തീയതി സെക്രട്ടേറിയറ്റിലേക്കും പതിമൂന്നാം തീയതി കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ETV Bharat
Kochi
Conclusion: