ETV Bharat / state

Ramachandra Boss And Co Team Against Degrading കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ്; നിയമ നടപടിയുമായി ബോസ് & കോ ടീം - Ramachandra Boss and Co

Ramachandra Boss And Co Degrading : സിനിമ റിവ്യൂ ചെയ്‌ത അക്കൗണ്ടുകൾ, മോശമായ രീതിയിലുള്ള കമന്‍റുകൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയിരിക്കുന്നത്

Nivin  Ramachandra Boss Degrading  movie Degrading  Ramachandra Boss and Co against degrading  Ramachandra Boss and Co degrading  കരുതിക്കൂട്ടിയുള്ള ഡീഗ്രെഡിങ്  നിയമ നടപടിയുമായി ബോസ് ആൻഡ് കോ ടീം  Ramachandra Boss Degrading  രാമചന്ദ്ര ബോസ് ആൻഡ് കോ  രാമചന്ദ്ര ബോസ് ആൻഡ് കോ ഡീഗ്രെഡിങ്  നിവിൻ പോളി ഹനീഫ് അദേനി ചിത്രം  Boss with legal action against degrading  Ramachandra Boss and Co  Ramachandra Boss and Co against degrading  Ramachandra Boss and Co  Ramachandra Boss and Co movie
Ramachandra Boss And Co against degrading
author img

By ETV Bharat Kerala Team

Published : Sep 2, 2023, 5:21 PM IST

ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ 'രാമചന്ദ്ര ബോസ് & കോ'. തിയേറ്ററുകളിൽ വിജയകരമായാണ് നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ഈ ചിത്രത്തിന്‍റെ പ്രദർശനം തുടരുന്നത്. എന്നാൽ ചിത്രത്തിനെതിരെ തുടക്കം മുതൽ നടക്കുന്ന കനത്ത ഡീഗ്രേഡിങിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ (Ramachandra Boss & Co against degrading).

റിലീസ് ദിനം മുതൽ തന്നെ ചിത്രം കനത്ത ഡീഗ്രേഡിങാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിലും മറ്റു റിവ്യൂസിലും എല്ലാം കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് വ്യക്തമാണെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എതിരെ നിയമ നടപടികളുമായി നിർമാതാക്കൾ മുന്നോട്ട് വന്നത് (Ramachandra Boss Degrading).

യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ഒട്ടുമിക്ക സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ അക്കൗണ്ടുകൾ വഴിയും അല്ലാതെയും ചിത്രത്തെ വളരെയധികം മോശമാക്കി ചിത്രീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും നിരൂപണങ്ങളുമാണ് പങ്കുവയ്‌ക്കപ്പെടുന്നതെന്ന് ഇവർ പറയുന്നു. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയിൽ വ്യാജ അക്കൗണ്ടുകൾ വഴി ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകി ഡീഗ്രേഡിങും നടക്കുന്നുണ്ട്. ഇത്തരത്തിൽ മനഃപൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ബോസ് & കോ ടീം പരാതി നൽകിയിരിക്കുന്നത്. റിവ്യൂ ചെയ്‌ത അക്കൗണ്ടുകൾ, മോശമായ രീതിയിലുള്ള കമന്‍റുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് അണിയറക്കാർ പരാതി നൽകിയിരിക്കുന്നത്.

ഒരു കൊളളയുടെയും കൊള്ളക്കാരന്‍റെയും കഥയാണ് 'രാമചന്ദ്ര ബോസ് & കോ' പറയുന്നത്. ഉള്ളം നിറയ്‌ക്കുന്ന തമാശകളും അതോടൊപ്പം ത്രില്ലർ അനുഭവം സമ്മാനിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. മാജിക് ഫ്രെയിംസിന്‍റെയും പോളി ജൂനിയർ പിക്ചേഴ്‌സിന്‍റെയും ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഒരു എന്‍റർടെയ്‌നർ ചിത്രമായി അണിയിച്ചൊരുക്കിയ 'രാമചന്ദ്ര ബോസ് ആൻഡ് കോ'യിൽ നിവിൻ പോളിക്കൊപ്പം വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരന്നത്. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാ​ഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തിയത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചത്.

നിവിൻ പോളി, ഉണ്ണി മുകുന്ദൻ, സിദ്ദിഖ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'രാമചന്ദ്ര ബോസ് & കോ'. ആദ്യ ചിത്രത്തില്‍ നിന്നും തീർത്തും വ്യത്യസ്‌തമായി കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വിഷ്‌ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. നിഷാദ് യൂസഫ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.

READ MORE: Yalla Habibi | 'രാമചന്ദ്ര ബോസ് & കോ'യിലെ പാട്ടെത്തി ; 'യല്ല ഹബിബി'ക്ക് ചുവടുവച്ച് നിവിനും കൂട്ടരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.