കൊച്ചി: സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. അഴിമതി മൂടിവെക്കാനാണ് തന്നെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. നിലവില്‍ ശമ്പളം പോലും ലഭിക്കുന്നില്ല. പിരിച്ചുവിട്ടാല്‍ അത് പെൻഷനെയും ബാധിക്കുമെന്നും തെരുവിലിറങ്ങേണ്ടി വരുമെന്നും രാജു നാരായണ സ്വാമി പറഞ്ഞു.
ചീഫ് സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് രാജു നാരായണസ്വാമി ഉന്നയിക്കുന്നത്. ചീഫ് സെക്രട്ടറിക്കെതിരായ രേഖകൾ തന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തനിക്കെതിരായ നീക്കം എന്തടിസ്ഥാനത്തിലാണന്ന് അറിയാൻ താല്‍പര്യമുണ്ടെന്നും ഈ ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി ലഭിച്ചിച്ചില്ലെന്നും രാജു നാരായണസ്വാമി.