ETV Bharat / state

ഈരാറ്റുപേട്ടയില്‍ ചാരായ നിര്‍മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍ - ഒരാള്‍ അറസ്റ്റില്‍

ഓണം അടുത്തതോടെ വ്യാജവാറ്റ് നിര്‍മാണം സജീവമായിട്ടുണ്ട്. പരിശോധന ശക്തമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള പറഞ്ഞു. പ്രതിയെ കോടിതിയില്‍ ഹാജരാക്കും.

Raid on liquor  Erattupetta  One arrested  ഈരാറ്റുപേട്ട  ഒരാള്‍ അറസ്റ്റില്‍  ചാരായ നിര്‍മാണ കേന്ദ്രം
ഈരാറ്റുപേട്ടയില്‍ ചാരായ നിര്‍മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍
author img

By

Published : Aug 28, 2020, 3:47 PM IST

കോട്ടയം: ഈരാറ്റുപേട്ടയിലെ വിവിധ സ്ഥലങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായം പിടികൂടി. പൂഞ്ഞാര്‍ പെരിങ്ങുളം ഭാഗത്ത് നടത്തിയ റെയ്ഡില്‍ 28 ലിറ്റര്‍ ചാരായവും 90 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്. പച്ചിക്കല്‍ അടിവാരം റോഡില്‍ ഒറ്റമുറി വീട്ടില്‍ ഓണം ലക്ഷ്യമിട്ടുള്ള ചാരായ വാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചാരായം വാറ്റിയിരുന്ന ഇളംപുരയിടത്തില്‍ ബിനു പിടിയിലായി.

ഈരാറ്റുപേട്ടയില്‍ ചാരായ നിര്‍മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍

ഒറ്റയീട്ടി ഭാഗത്ത് ആറ്റുപ്പുറം മീനച്ചിലാറിന്‍റെ കൈവഴിയായ തോട്ടില്‍ പാറക്കെട്ടിന്‍റെ അടിയില്‍ നാളുകളായി നടത്തിവന്നിരുന്ന ചാരായ വാറ്റ് കേന്ദ്രം എക്സൈസ് കണ്ടെത്തി. ഇവിടെ നിന്നും 100 ലിറ്റര്‍ വാഷും കണ്ടെടുത്തു. ഓണം അടുത്തതോടെ വ്യാജവാറ്റ് നിര്‍മാണം സജീവമായിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പരിശോധന ശക്തമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള പറഞ്ഞു. പ്രതിയെ കോടിതിയില്‍ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.