ETV Bharat / state

രഹനാ ഫാത്തിമയെ ബിഎസ്എൻഎല്‍ ജോലിയില്‍ നിന്ന് പുറത്താക്കി - ജോലിയിൽ നിന്നും പിരിച്ചു വിട്ടു

മതവികാരം വ്രണപ്പെടുത്തി, സർവീസ് ചട്ടങ്ങൾ ലംഘിച്ചു തുടങ്ങിയ കാരണങ്ങൾ ആരോപിക്കുന്ന ബിഎസ്എൻഎൽ അച്ചടക്ക സമിതി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

terminated  bsnl  rahna fathima  ആക്‌ടിവിസ്റ്റും ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമ  ജോലിയിൽ നിന്നും പിരിച്ചു വിട്ടു  അച്ചടക്ക സമിതി റിപ്പോർട്ട്
ആക്‌ടിവിസ്റ്റും ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു
author img

By

Published : May 14, 2020, 7:13 PM IST

എറണാകുളം: ആക്‌ടിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹനാ ഫാത്തിമയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയത് വിവാദമായതിനെ തുടർന്ന് നേരത്തെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തി, സർവീസ് ചട്ടങ്ങൾ ലംഘിച്ചു തുടങ്ങിയ കാരണങ്ങൾ ആരോപിക്കുന്ന ബിഎസ്എൻഎൽ അച്ചടക്ക സമിതി റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ബിഎസ്എൻഎൽ എറണാകുളം ഡിജിഎമ്മിൻ്റെ നിർബന്ധിത വിരമിക്കൽ ഉത്തരവ് രഹനാ ഫാത്തിമ തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്. 15വർഷ സർവീസും രണ്ട് തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ച തന്നെ, ശബരിമല വിഷയം സജീവമായ സമയത്ത് ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ ജനരോഷം ഉണ്ടാകുമെന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും രഹനാ ഫാത്തിമ ആരോപിക്കുന്നു. ജൂനിയർ എൻജിനിയർ പ്രമോഷനും തടഞ്ഞുവെച്ചിരുന്നു.

ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും തനിക്കെതിരായ നടപടിയിൽ എംപ്ലോയീസ് യൂണിയൻ പോലും പ്രതികരിക്കാൻ ഭയന്ന് മൗനം പാലിക്കുകയാണെന്നും രഹന ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരായ നടപടി അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും രഹനാ ഫാത്തിമ വ്യക്തമാക്കി. കിസ് ഓഫ് ലവ് ഉൾപ്പടെയുള്ള വിവാദ സമരങ്ങളുടെ സംഘാടകയായി പ്രവർത്തിച്ച രഹനാ ഫാത്തിമ വിവാദങ്ങളിലൂടെ പ്രശസ്‌തിയാർജിച്ച ആക്‌ടിവിസ്റ്റാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.