എറണാകുളം: ബെവ്കോ ഔട്ട്ലെറ്റുകളിലെ ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മറ്റ് കടകളിൽ എന്നപോലെ ബെവ്കോ ഔട്ട്ലെറ്റുകളിലും സുഗമമായി പ്രവേശിക്കാൻ സൗകര്യം ഉണ്ടാകണം. ആളുകൾ കൂട്ടം കൂടി നിൽകാൻ അനുവദിക്കരുത്. ക്യൂ നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
ALSO READ:കടബാധ്യത മൂലം ആത്മഹത്യചെയ്‌ത ഹോട്ടൽ ഉടമയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
കുട്ടികൾക്കും സ്ത്രീകൾക്കും ഇത്തരം കടകൾക്ക് മുന്നിലൂടെ സഞ്ചരിക്കാവുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും അത് മാറണമെന്നും സിംഗിൾ ബഞ്ച് ചൂണ്ടികാണിച്ചു. കോടതി നിർദേശിച്ച പ്രകാരം പത്ത് കടകൾ ഇതിനകം മാറ്റി സ്ഥാപിച്ചതായി സർകാർ അറിയിച്ചു. 33 കൗണ്ടറുകൾ നവീകരിച്ചു. പാർക്കിങ് സൗകര്യവും കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിച്ചതായും സർക്കാർ അറിയിച്ചു.
ബെവ്കോ ഔട്ടലെറ്റുകളിലെ തിരക്കിനെതിരായ കോടതി ഉത്തരവ് നടപ്പിലാക്കിയിലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.